ജൂൺ ജൂലൈ തിമിർത്തു പെയ്തു ഓഗസ്റ്റ് സെപ്റ്റംബർ ശക്തി കുറയുന്ന പഴയ കാലവർഷ മഴയുടെ സ്വഭാവം മാറുകയാണോ..??
സെപ്റ്റംബർ മാസത്തിൽ ശരാശരി മഴ 260 mm. സെപ്റ്റംബർ 12ഓടെ തന്നെ ഇത്തവണ 280 mm മറികടന്നു. 2019 ലും സെപ്റ്റംബർ 12ഓടെ 260 mm മറികടന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ആകെ പെയ്തത് 426 mm, 64% അധികം.
കാലവര്ഷം ഔദ്യോഗികമായി അവസാനിക്കാൻ 18 ദിവസം ബാക്കി നിൽക്കേ 5 ജില്ലകൾ സീസണിൽ മൊത്തത്തിൽ ലഭിക്കേണ്ട മഴ മറികടന്നു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, കാസറഗോഡ് ജില്ലകളാണ് . മൺസൂൺ ശരാശരി മറികടന്നത്.
ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷത്തിൽ കോഴിക്കോട് ജില്ലയിൽ ലഭിക്കേണ്ട ശരാശരി മഴ 2577 mm ആണ്. ഇത്തവണ സെപ്റ്റംബർ 12 ആയപ്പോൾ തന്നെ അത് 2973 mm ആയി.
അതെ പോലെ തന്നെ കാസർഗോഡ്, കണ്ണൂർ, കോട്ടയം,തിരുവനന്തപുരം ജില്ലകളും മറികടന്നു.
2019ൽ സെപ്റ്റംബർ 12 ആയപ്പോൾ 8 ജില്ലകൾ ശരാശരി മഴയെ മറികടന്നിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസറഗോഡ്, തൃശൂർ, കോട്ടയം എറണാകുളം, മലപ്പുറം, എന്നീ ജില്ലകളാണ് ശരാശരി മഴ സെപ്റ്റംബർ ആദ്യം തന്നെ മറികടന്നത്.
2018, 2019, 2020 വർഷത്തിൽ ഓഗസ്റ്റ് മാസത്തിലും മഴ യിൽ ശരാശരിയെക്കാൾ വൻ വർദ്ധനവ് കാണിച്ചിരുന്നു.
സെപ്റ്റംബർ ൽ 2018 വളരെ കുറവ് മഴ ലഭിച്ചപ്പോൾ 2019 ൽ വൻ വർദ്ധനവ്. 2020 കൂടി...
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://www.facebook.com/Applied.Geography
http://geogisgeo.blogspot.com
🌏🌎
🌐🌍
Comments
Post a Comment