മറ്റെല്ലാം പോലെ ഫെമിനിസവും പരിണാമ പ്രക്രിയക്ക് വിധേയമായി വന്ന പ്രസ്ഥാനമാണ്.ഒന്നാംഘട്ടം 1800 കളിൽ, രണ്ടാംഘട്ടം1960 കളിൽ മൂന്നാംഘട്ടം1990 കളിലും നാലാംഘട്ടം 2017ന്റെ അവസനത്തിലും ആണ്എന്തയാലും അതിനെ കുറിച്ച് പിന്നീട് എഴുതാം എന്ന് കരുതുന്നു .ഇന്ന് വിവിധതരം ഫെമിനിസങ്ങളെ കുറിച്ചു വളരെ ചുരുക്കി പറയാൻ ശ്രമിക്കുന്നു.
1)ലിബറൽ ഫെമിനിസ്റ്റുകൾ
°°°°°°°°°°°°°°°°°°°°°°°°°
ഇവർ സമൂഹത്തിന്റെ അടിസ്‌ഥാന സ്വാഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താൻ ശ്രമിക്കാതെ തന്നെ പൊതുവായ അവശ്യങ്ങൾക്ക് വേണ്ടി പോരാടിയവർ ആണ് .ഇവരിൽ പ്രമുഖർ ആയ വ്യക്‌തികൾ മേരി മോൻസ്റ്റോൻ ക്രാഫ്റ്റ്, എലിസബത്ത് കേഡിസ്റ്റൻടൻ തുടങ്ങിയ നീണ്ട നിര തന്നെ ഉണ്ട്
2)റാഡിക്കൽ ഫെമിനിസ്റ്റുകൾ
°°°°°°°°°°°°°°°°°°°°°°°°°°°°
ഇവരുടെ വാദം എന്തെന്ന് വച്ചാൽ ലോകത്തിലുള്ള എല്ലാ ആധിപത്യങ്ങളുടെയും അധീശ്വത്വങ്ങളുടെയും അടിസ്ഥാനം.പുരുഷൻമാർ സ്ത്രീകൾക്ക് മേൽ ചെലുത്തുന്ന ലിംഗാധിപത്യമാണ്. എന്ന് വിസ്വസിക്കുന്നവരെ ആണ് റാഡിക്കൽ
ഫെമിനിസ്റ്റ് എന്ന ഗണത്തിൽ വരുന്നത്
3)ഇക്കോഫെമിനിസ്റ്റുകൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°
പാരിസ്ഥിതിക നീതി എന്നത് ആണ് ഇവരുടെ മുദ്രാവാക്യം. ഭക്ഷണ-ജല-ജനാധിപത്യ ത്തിനും അത് പോലെ തദ്ദേശ വിഭവ സുരക്ഷ പോലെ ഉള്ള കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നത് ആണ് ഇക്കോഫെമിനിസം.ഇവരുടെ വാദം എന്നത് പ്രാകൃതിയെ മുതലാളിത്ത ചൂഷണത്തിന് വിധേയമാക്കുന്നതും സ്ത്രീശരീരത്തെ പിതൃമേധാവിത്വം കീഴ്‌പെടുത്തുന്നതും ഒരുപോലെ ആണ് എന്നാണ് ഇവരുടെ വാദം.
4)മാർക്സിസ്റ്റ് ഫെമിനിസ്റ്റുകൾ
°°°°°°°°°°°°°°°°°°°°°°°°°
ഇവരുടെ വാദം എന്തെന്നാൽ മുതലാളിത്തം എന്നതിനെ തകർത്തു സ്ത്രീ വിമോചനം നടപ്പിലാക്കണം എന്ന ചിന്താഗതിക്കാർ ആണ്.ഇവർ പറയുന്നത് മുതലാളിത്തവും സ്വാകാര്യ സ്വത്ത് അതിന്റെ ഉൽപന്നം എന്ന രീതിയിൽ ആണ് പുരുഷാധിപത്യം സമൂഹത്തിൽ കാലാകാലങ്ങൾ ആയി നിലനില്കുന്നത് എന്ന് പോലും.
5)സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകൾ
°°°°°°°°°°°°°°°°°°°°°°°°°°°°
ഇവർ മുഖ്യമായും ഉന്നയിക്കുന്ന വാദം സ്ത്രീകളുടെ അടിച്ചമർത്തലിന് കാരണമായ സാമ്പത്തിക സാംസ്‌കാരിക ഉറവിടങ്ങളെ തുടച്ചു നീക്കിയാൽ മാത്രമേ സ്ത്രീ വിമോചനം സാധ്യമാകൂ എന്നാണ്. ഇവർ സ്ത്രീ വിമോചനം സാധ്യമാകണം എന്നും അതിനായി സ്ത്രീ വിമോചനത്തിന്റെ വർഗപരമായ ഉറവിടം അതിനെ തേടി ഇല്ലാതാക്കണം എന്നും പുരുഷമേൽകോയ്മയും മുതലാളിത്തവും തമ്മിൽ പരസ്പരം ബന്ധമുണ്ട് എന്നും ഇവർ കരുതുന്നു.
6)ജെൻഡർ പൊളിറ്റിക്സ്
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഏറ്റവും പുതിയതും ആധുനികവും ആയ രൂപം ഇതാണ്. ഇവർ പറയുന്നത് ജൻഡർ തിയറിയിൽ നിന്നുമാണ് ആണും പെണ്ണും എന്നത് എന്നും ബയോളജിക്കൽ ശരീരങ്ങൾ ആണെങ്കിലും അവരുടെ പ്രകടനങ്ങൾ യഥാർത്ഥത്തിൽ സാമൂഹികമായി അടിച്ചു ഏൽപ്പിക്കുന്നു എന്നാണ് ഇവരുടെ വാദം
ഒരുപാട് കാര്യങ്ങൾ വിട്ടു പോയി ജെ ദേവിക എഴുതിയ പെണ്ണ് ഒരുബെട്ടാൽ ലോകം മാറുന്നു എന്ന ബുക് വളരെ ഉപകാരപ്രദമാണ് ഫെമിനിസം എന്നതിനെ കുറിച്ചു മനസിലക്കാൻ
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment