മഹാമാരിയുടെ ചരിത്രം.
ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് പടർന്നു പിടിക്കുന്ന വൈറസ് ഇന്ന് വിമാനങ്ങൾ വഴിയെങ്കിൽ മുമ്പ് അത് കപ്പലുകളും കുതിര സവാരികളും വഴിയായിരുന്നു പകർന്നിരുന്നത്. ബിസി 430 ലാണ് ആദ്യത്തെ പ്ലേഗ് രേഖപ്പെടുത്തിയിട്ടുള്ളത്.എലിച്ചെള്ളിൽ നിന്നായിരുന്നു ഈ ബാക്ടീരിയ രൂപം കൊണ്ടത്. ഏതൻസിൽ പൊട്ടി പുറപ്പെട്ട പ്ലേഗ് 30000ത്തോളം മനുഷ്യരെ കൊന്നൊടുക്കി. ഏതൻസിന്റെ ആധിപത്യം തന്നെ ഈ മഹാമാരി തകർത്ത് കളഞ്ഞു.
AD 541ൽ ബൈസാന്റിയൻ ചക്ര വർത്തിജസ്റ്റീനിയൻ ഒന്നാമന്റെ കാലത്ത് ഇന്നത്തെH1N1എന്ന പന്നിപ്പനി കാരണം 74രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു. അന്ന് 30ലക്ഷം മനുഷ്യർക്കാണ് ജീവഹാനി സംഭവിച്ചത്.
പിന്നീട് 1346-1353വരെയുള്ള ഏഴ് വർഷംനീണ്ടു നിന്ന പ്ലേഗ് ഏഷ്യയിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. അന്ന് മുതൽ മാരക വൈറസുകൾ ചൈന ഒരു പ്രഭവ കേന്ദ്രമാകുന്നത് കാണുന്നു. ബ്ലാക് ഡെത് എന്ന് പേരിട്ട ആ പ്ലേഗ് കൊണ്ട് പോയത് 20കോടി മനുഷ്യരെയായിരുന്നു.
ഇന്ത്യയിൽ നിന്ന് ജന്മമെടുത്ത കോളറ 1817ൽ ലക്ഷക്കണക്കിന് ബ്രിറ്റീഷ് സൈന്യവും ഇന്ത്യക്കാരും മരിച്ചു വീണു.
1918-19കാലത്ത് സ്പാനിഷിൽ പിന്നീട് രൂപം കൊണ്ട H1N1വൈറസ് ലോകത്തെ അന്നത്തെ ജനസംഖ്യ യുടെ മൂന്നിലൊന്ന് പേരെ ബാധിച്ചു. ഒന്നാം ലോക മഹായുദ്ധാനന്തരം സംഭവിച്ച ഈ മഹാമാരിയിൽ 10കോടിയോളം മനുഷ്യർ മരിച്ചു വീഴുകയുമുണ്ടായി.
പിന്നെയും ഏഷ്യൻ ഫ്ലൂഎന്ന് വിളിക്കുന്ന 1956ൽ ചൈന യിൽ ഉടലെടുത്ത വൈറസ് രണ്ട് കൊല്ലം കൊണ്ട് 20ലക്ഷം പേരുടെ ജീവനെടുത്തു. അമേരിക്ക യിൽ മാത്രം 69800പേർ മരണം പുൽകി.
1968ൽ ഹോങ്കോങ് ഫ്ലൂ എന്ന പേരിൽ പ്ലേഗ് പരന്നു. അന്ന് ഹോങ്കോങ് ചൈനയുടെ ഭാഗമായിരുന്നു. 10ലക്ഷം പേർമൂന്ന് മാസം കൊണ്ട് അതിലും മരണമടയുകയുണ്ടായി.
1976ൽ കോംഗോയിൽ സ്ഥിരീകരിച്ച HIV വൈറസ് കാരണം ഇന്നും പലയിടങ്ങളിൽ മനുഷ്യർ മരിച്ചു വീഴുന്നു. മരുന്നില്ലാത്ത എയ്ഡ്‌സ് മഹാവ്യാധി കാരണം ഇന്ന് വരെ മൂന്നര കോടി ജനങ്ങൾ ക്ക് മൃത്യവരിച്ചു.
ബിസി 10000ൽ തുങ്ങിയെന്നു കണക്കാക്കുന്ന വസൂരി വൈറസിനെയാണ് ലോകം 1980ൽ പൂർണമായും ഫലപ്രദമായി തുടച്ചു നീക്കിയത്.അഞ്ച് കോടിയിലധികം ജനങ്ങൾ ഈ മഹാമാരികൊണ്ട് മരണമടഞ്ഞുവെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്ക്.
2019ൽ വീണ്ടും കോവിഡ് 19എന്നപേരിൽ വൈറസ് ലോകത്തെ പിടിച്ചു കുലുക്കുമ്പോൾ എന്ത് കൊണ്ട് വീണ്ടും ചൈന പ്രഭവ കേന്ദ്രമാകുന്നുവെന്ന സംശയം ഉടലെടുക്കുന്നു.
ഇപ്പോൾ pottനിസാരമല്ല കോവിഡ് 19.ആധിയേക്കാൾ കരുതലാണ് പ്രധാനം. ലോകരാജ്യങ്ങൾ സൈനീക ശക്തി വർധിപ്പിച്ചു ശത്രുവിനെ ഉണ്ടാക്കി ആയുധം വാരികൂട്ടുന്നതിനേക്കാളും, ബഹിരാകാശ യാത്രകൾക്ക് പണം ചെലവിടുന്നതിനേക്കാളുമൊക്കെ പണം ചെലവിടേണ്ടത് ആരോഗ്യത്തിനാണെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ ദുരന്തം. കാരണം ഒരു അണ്വായുധത്തിനും ചെറുക്കാൻ കഴിയാത്തതാണ് സുഷിരത്തോളമില്ലാത്ത വൈറസ്.
Covid 19
Corona
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment