Internship at institute of disaster management.
ദുരന്തങ്ങളുടെ മാനേജ്മൻ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഹൃസ്വകാല പരിശീലനം നേടാൻ വിദ്യാർത്ഥികൾക്ക് അവസരം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മൻ്റ്, മെയ് - ജൂൺ/ജൂലായ് മാസങ്ങളിൽ നടത്തുന്ന സമ്മർ ഇൻ്റൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാൻഡേറ്റ് - ന് അനുസൃതമായ പ്രവർത്തനങ്ങൾക്ക്
ഇൻ്റൺമാരെ നിയോഗിക്കും.
പ്രവർത്തന മേഖലകളിൽ ചിലത് : *കമ്യൂണിറ്റി ബേസ്ഡ് ഡിസാസ്റ്റർ മാനേജ്മൻ്റ് സപ്ലൈ ചെയിൻ മാനേജ്മൻ്റ് * ഫ്ലഡ് പ്രിപ്പറേഷൻ & മാനേജ്മൻ്റ് * ഫോറസ്റ്റ് ഫയർ * ഇൻസിഡൻ്റ് റസ്പോൺസ് * എമർജൻസി ഓപ്പറേഷൻ സെൻ്റേഴ്സ് * ഡിസാസ്റ്റർ & എമർജൻസി മാനേജ്മൻ്റ് * ക്യാമ്പ് മാനേജ്മൻ്റ് * റിലീഫ് മാനേജ്മൻ്റ് * സൈക്ലോൺ റിസ്ക് ഡിഡക്ഷൻ * എർത്ത് ക്വേക്ക് റിസ്ക് ഡിഡക്ഷൻ * അർബൻ റിസ്ക് മാനേജ്മൻ്റ് * ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ * റിസ്ക് ഫൈനാൻസിംഗ് & റസിലിയൻസ് * ഡിസാസ്റ്റർ സൈക്കോ - സോഷ്യൽ കെയർ * ചിൽഡ്രൺ ഇൻ എമർജൻസി.
പൂർണമായ, പ്രവർത്തനമേഖലാ പട്ടിക https://nidm.gov.in/ - ൽ ഉള്ള ഇൻ്റൺഷിപ്പ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ
വർക്ക്ഷോപ്പ്, കോൺഫറൻസ്, സെമിനാർ, പരിശീലന പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനും ഇൻ്റൺമാർക്ക് അവസരം ലഭിക്കും.
8 ആഴ്ച/2 മാസമാണ് പ്രോഗ്രാം കാലയളവ്. പ്രതിമാസ സ്‌റ്റൈപ്പൻഡ്, 10000 രൂപ. ഫീൽഡ് വർക്ക് ട്രാവൽ അസിസ്റ്റൻസും, സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ/ മാപ് പർച്ചേസ് ചിലവും ലഭിക്കാം.
പ്രോഗ്രാമിനു ശേഷം ഇൻ്റൺഷിപ്പ് റിപ്പോർട്ട് നൽകണം/പ്രസൻ്റേഷൻ നടത്തണം. റിപ്പോർട്ട് നൽകി, വിജയകരമായി പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് സാക്ഷ്യപത്രം നൽകും.
ബിരുദം, ബിരുദാനന്തരബിരുദം, മാസ്റ്റേഴ്സ് തല ഡിപ്ലോമ, എം.ഫിൽ എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
നോട്ടിഫിക്കേഷനോടു ചേർന്നുള്ള മാതൃകാ ഫോമിൽ അപേക്ഷ നൽകാം. സി.വി. കൂടെ വയ്ക്കണം. അപേക്ഷാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന സ്ഥാപനം/ഏജൻസി വഴിയാണ് അപേക്ഷ നൽകേണ്ടത്.
summerinterntrg001@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സോഫ്ട് കോപ്പി മെയിൽ ചെയ്യണം. യോഗ്യത, പ്രവർത്തിപരിചയം എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.
വിശദാംശങ്ങൾ സ
Vineesh V
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.
https://vineesh-geography.business.site
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.
https://vineesh-geography.business.site
Comments
Post a Comment