സോഷ്യൽ സയൻസസ് മേഖലയിലെ ഇൻ്റൺഷിപ്പിനായി ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ & ഇക്കണോമിക് ചേഞ്ച് (ഐസക്) അപേക്ഷ ക്ഷണിച്ചു.
ഇൻ്റർ - ഡിസിപ്ലിനറി ഗവേഷണത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമിൽ, ഡീ സെൻട്രലൈസേഷൻ, അർബൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, ടൂറിസം & വാല്യുവേഷൻ ഓഫ് ഇക്കോസിസ്റ്റം സർവീസസ്, എം.എസ്.എം.ഇ, പബ്ലിക് ഫൈനാൻസ്, ട്രേഡ് & ഇൻഡസ്ട്രിയൽ സെക്ടർ, എജ്യൂക്കേഷൻ, ലേബർ മാർക്കറ്റ്, അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, മെഡിക്കൽ സോഷ്യോളജി, മൈഗ്രേഷൻ, ലേബർ, ഹ്യൂമൺ ക്യാപ്പിറ്റൽ, ക്ലൈമറ്റ്ചേഞ്ച്, പോപ്പുലേഷൻ സ്റ്റഡീസ്, ഹെൽത്ത്, പൊളിറ്റിക്കൽ സയൻസ്/പൊളിറ്റിക്കൽ തിയറി, കാർബൺ ഫുഡ് പ്രിൻ്റ്സ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.
അപേക്ഷകർ സോഷ്യൽ സയൻസസ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ആദ്യ വർഷം പൂർത്തിയാക്കുന്നവരായിരിക്കണം. അസാധാരാണ സാഹചര്യത്തിൽ എം.ഫിൽ വിദ്യാർത്ഥികളെയും സമീപകാലത്ത് പി.ജി. പൂർത്തിയാക്കിയവരെയും പരിഗണിച്ചേക്കാം.
അപേക്ഷാഫോo www.isec.ac.in ൽ നിന്നും ഡൗൺലോഡുചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ,
വിദ്യാർത്ഥിയുടെ പഠനവകുപ്പിൻ്റെ മേധാവി, ഡിപ്പാർട്ടുമെൻ്റിലെ ഒരു സീനിയർ ഫാക്കൽട്ടി അംഗം എന്നിവരുടെ റക്കമൻഡേഷൻ കത്തുകൾ എന്നിവ സഹിതം, 'ദി രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ & ഇക്കണോമിക് ചേഞ്ച്, ഡോ.വി.കെ.ആർ.വി.റോഡ്, നാഗരാഭവി (പി.ഒ), ബംഗളൂരു - 560072' എന്ന വിലാസത്തിൽ, 2021 മാർച്ച് 27 നകം ലഭിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏപ്രിൽ 1 നും ജൂലായ് 31 നും ഇടയ്ക്ക് രണ്ടു മാസത്തേക്കാകും ഇൻ്റൺഷിപ്പ്. പ്രതിമാസ സ്റ്റൈപ്പൻഡ് 5000 രൂപ. യാത്രാച്ചിലവ്, താമസസൗകര്യം (ലഭ്യതയ്ക്കു വിധേയം) എന്നിവ നൽകും.
Vineesh V
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.
https://vineesh-geography.business.site
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.
https://vineesh-geography.business.site
Comments
Post a Comment