സൗജന്യ പരിശീലനം നേടാം, മത്സര/പ്രവേശന പരീക്ഷകൾ അഭിമുഖീകരിക്കാം: പട്ടിക ജാതി, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് അവസരം
ദേശീയ, സംസ്ഥാന തല മത്സരപരീക്ഷകൾക്കും വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷകൾക്കും സൗജന്യ പരിശീലനത്തിന്, പട്ടികജാതി, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് അവസരവുമായി, കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം.
ഈ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉദ്ദേശിച്ചു നടപ്പാക്കിയിട്ടുള്ള പദ്ധതി പ്രകാരം, യു.പി.എസ്.സി, എസ്.എസ്.സി, റെയിൽവേ റിക്രൂട്ട്മൻ്റ് ബോർഡ്, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകൾ, നീറ്റ്, ജെ.ഇ.ഇ, ക്ലാറ്റ്, സി.പി.എൽ, എൻ.ഡി.എ, സി.ഡി.എസ്, കാറ്റ്, സാറ്റ്, ജി.ആർ.ഇ, ജി.മാറ്റ്, ടോഫൽ, തുടങ്ങിയ പരീക്ഷകൾ എന്നിവയിലെയൊക്കെ പരിശീലനത്തിന് ആനുകൂല്യം കിട്ടും.
അപേക്ഷാർത്ഥിയുടെ വാർഷിക കുടുംബവരുമാനം 8 ലക്ഷം രൂപ കവിയരുത്. മൊത്തം 2000 പേർക്ക് (എസ്.സി-1400, ഒ.ബി.സി - 600) സഹായം ലഭിക്കും.12 -ാം ക്ലാസ് യോഗ്യതയായുള്ള പ്രവേശനങ്ങൾക്ക് 800 സ്ലോട്ടുകളും ബിരുദം യോഗ്യതയായുളളവയ്ക്ക് 1200 സ്ലോട്ടുകളും അനുവദിക്കും. ഒരു കോഴ്സിൻ്റെ പരിശീലനത്തിനുള്ള മൊത്തം ഫീസ്/നിർദ്ദേശിക്കപ്പെട്ട ഫീസ് ഇതിൽ കുറവ് ഏതോ അതാണ് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ലോക്കൽ വിദ്യാർത്ഥികൾക്ക് 3000 രൂപയും ഔട്ട്സ്റ്റേഷൻ വിദ്യാർത്ഥികൾക്ക് 6000 രൂപയും പ്രതിമാസ സ്റ്റൈപ്പൻഡായി അനുവദിക്കും. ഭിന്നശേഷിക്കാർക്ക് 2000 രൂപ സ്പെഷ്യൽ അലവൻസായും നൽകും. കോഴ്സ് കാലാവധി/ഒരു വർഷം, ഏതാണോ കുറവ്, ആ കാലത്തേക്കാണ് സ്‌റ്റൈപ്പൻഡ് നൽകുക.
അപേക്ഷ സെപ്തംബർ 30 വരെ
വഴി നൽകാം.
വിശദമായ മാർഗനിർദ്ദേശങ്ങൾ സൈറ്റിൽ ഉണ്ട്.
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://www.facebook.com/Applied.Geography
http://geogisgeo.blogspot.com
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://www.facebook.com/Applied.Geography
http://geogisgeo.blogspot.com
Comments
Post a Comment