കാലവർഷം കേരളത്തിൽ 2% മഴക്കുറവ്.
ഓഗസ്റ്റ് 1-15 വരെ പെയ്തത് 121% അധിക മഴ
120 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം അതിന്റെ പകുതി ദൂരം പിന്നിട്ടപ്പോൾ ( 76 ദിവസം ) കേരളത്തിൽ ഇതുവരെ 2% മഴക്കുറവ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടതു 1602 മില്ലിമീറ്റർ മഴ. ഇതുവരെ പെയ്തത് 1578 മില്ലിമീറ്റർ . 2% കുറവ്.
ഓഗസ്റ്റ് 1- 15 വരെ ലഭിച്ചത് 528.1 mm സാധാരണ ലഭിക്കേണ്ടതിന്റെ ( 239 mm) 121% അധിക മഴ.
ഓഗസ്റ്റ് 15 അവസാനിക്കുമ്പോൾ
2020 2% കുറവ്.
2019 1 % കൂടുതൽ
2018 30 % കൂടുതൽ
ജൂണിൽ 17 % കുറവ്
നേരത്തെ ജൂൺ മാസത്തിൽ 17% കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 643 മില്ലിമീറ്റർ സ്ഥാനത്തു ലഭിച്ചത് 536.1 മില്ലിമീറ്റർ.
2019ൽ 44% കുറവ് മഴയായിരുന്നു
2018ൽ 15% കൂടുതൽ
ജൂലൈ 29 % കുറവ്
ജൂലൈ മാസത്തിൽ സാധാരണയായി 726. 1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ പെയ്തത് 514 മില്ലിമീറ്റർ 29 % കുറവ്
2019ൽ 21% ആയിരുന്നു കുറവ്.
2018ൽ 18% കൂടുതൽ
വയനാട്, തൃശൂർ ഏറ്റവും കുറവ്
കേരളത്തിൽ വയനാട്, തൃശൂർ ജില്ലകളിൽ ആണ് ഏറ്റവും ശരാശരിയേക്കാൾ ഏറ്റവും കുറവ് മഴ ലഭിച്ചത്. വയനാട് ശരാശരി ലഭിക്കേണ്ടതിനേക്കാൾ 26% കുറവ് മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. അതെ സമയം തൃശൂർ ജില്ലയിൽ ഇതുവരെ 22% മഴ കുറവാണ് ലഭിച്ചത്. മലപ്പുറം (-15%) ഇടുക്കി ( -12%), ആലപ്പുഴ (-5%) എന്നിവയാണ് ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ച മറ്റ് ജില്ലകൾ.
കൂടുതൽ കോട്ടയം
എന്നാൽ സാധാരണയെക്കാൾ 21% അധിക മഴ ലഭിച്ച കോട്ടയം ആണ് മുന്നിൽ , കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ 19% അധിക മഴ ലഭിച്ചു.
ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസറഗോഡ് ആണെങ്കിലും (2527 mm) സാധാരണ ലഭിക്കേണ്ട (2081mm) മഴയെക്കാൾ 5% മാത്രംമാണ് കൂടുതൽ ഇതുവരെ ലഭിച്ചത്.
അടുത്ത രണ്ടാഴ്ച കേരളത്തിൽ പൊതുവെ കാലവര്ഷം ദുരബലമായി തുടരാൻ സാധ്യത.
.
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
http://geogisgeo.blogspot.com
🌏🌎
🌐🌍
Comments
Post a Comment