Skip to main content

Orographic rainfall

മലയും മഴയും.


Orographic rainfall

താഴെ കാണുന്ന ചിത്രത്തിൽ, വരുന്ന മേഘത്തെ മുഴുവൻ ഒരു മല തടഞ്ഞു നിർത്തുന്നതായും അതുവഴി മലയ്ക്കപ്പുറത്തേയ്ക്ക് മഴയില്ലാത്ത അവസ്ഥയുണ്ടാവുന്നതായും കാണുന്നില്ലേ ? എന്നാൽ മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ? ചിത്രം കണ്ടാൽ അതുപോലെ തോന്നുമെങ്കിലും ചെറിയ ട്വിസ്റ്റുണ്ട് കഥയിൽ.

ആദ്യം, മേഘങ്ങൾ ഉണ്ടാവുന്നത് എങ്ങനെയാണ് എന്നുനോക്കാം.  

ഒരു ഹൈഡ്രജൻ ബലൂൺ സങ്കൽപ്പിക്കുക. ബലൂണിൽ നിറച്ച ഹൈഡ്രജന്റെ ഡെൻസിറ്റി (സാന്ദ്രത) പുറത്തുള്ള വായുവിനേക്കാൾ കുറവായതിനാൽ, കൈവിട്ടാൽ സംഭവം മുകളിലേയ്ക്ക് പോകും. പോകുന്ന വഴിയ്ക്ക് ബലൂണിന് എന്ത് മാറ്റമാവും സംഭവിക്കുക ? 
നമ്മുടെ അന്തരീക്ഷത്തിൽ താഴെ നിന്ന് മുകളിലേയ്ക്ക് പോകുംതോറും അന്തരീക്ഷമർദ്ദം കുറഞ്ഞുവരുന്നു. അപ്പോൾ, ബലൂൺ മുകളിലേയ്ക്ക് പോകുംതോറും അതിന്റെ പുറത്തുള്ള അന്തരീക്ഷത്തെ അപേക്ഷിച്ചു ബലൂണിന്റെ അകത്തെ pressure കൂടുതൽ ആയതിനാൽ ബലൂൺ പതുക്കെ വലുതാവാനും (expand) തുടങ്ങും. എന്നാൽ ഇങ്ങനെ expand ചെയ്യണമെങ്കിൽ കുറച്ചു എനർജി ആവശ്യമുണ്ട്. അതിനു വേറെ വഴിയൊന്നുമില്ലാത്തതിനാൽ ബലൂണിന്റെ ഉള്ളിൽ നിറച്ച വായുവിൽ നിന്നെടുക്കും. കൃത്യമായി പറഞ്ഞാൽ അതിന്റെ thermal energy (internal energy) ൽ നിന്നെടുക്കും. അതായത് ചൂട് കുറയും എന്ന് ചുരുക്കം. അപ്പോൾ, മുകളിലേക്ക് പോകുന്ന ബലൂൺ വലുതാവുകയും അതിന്റെ ഉള്ളിലെ വായു തണുക്കുകയും ചെയ്യുന്നു. 

ഇനി ബലൂണിനു പകരം ഈർപ്പം കലർന്ന വായുവാണെന്ന് (moist air) കരുതുക. Dry air നെ അപേക്ഷിച്ചു moist air നു ഡെൻസിറ്റി കുറവാണ്. അതായത് moist air നു ഹൈഡ്രജൻ ബലൂൺ പോലെ തന്നെ മുകളിലേയ്ക്ക് പോകാൻ ഒരു സ്വാഭാവിക tendency ഉണ്ട്. ഇങ്ങനെ  താഴെനിന്നും ചൂടുപിടിച്ച് മുകളിലേയ്ക്ക് പോകുന്ന moist air, നേരത്തെ ബലൂണിന്റെ കാര്യം പറഞ്ഞതുപോലെ, expand ചെയ്യാനും തണുക്കാനും തുടങ്ങുന്നു. പതുക്കെ അതിലെ ഈർപ്പം തണുത്തുറഞ്ഞു മേഘമായി മാറുന്നു.

ഇനി വിഷയത്തിലേക്ക് വരാം. ചിത്രത്തിൽ കാണുന്നതുപോലെ, ഒരു മലയുടെ ഇടതുഭാഗത്തുനിന്നും കാറ്റുവീശുന്നു എന്ന് കരുതുക. വരുന്ന കാറ്റിൽ നല്ലപോലെ ഈർപ്പവും ഉണ്ട്. മലയുള്ളതിനാൽ, വശങ്ങളിൽ തട്ടി കുറേശ്ശെ വായു മുകളിലേക്ക് ഉയരുവാൻ തുടങ്ങുന്നു. ഒരുതരം forced ascend. അതുവഴി അവിടെ മഴമേഘങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു (കാറ്റ് വരുന്ന ഭാഗത്ത്, windward side). എന്നാൽ മലകയറിയിറങ്ങി അപ്പുറത്തു (leeward side) എത്തുമ്പോഴേക്കും വായുവിലെ ഈർപ്പം വലിയൊരു പങ്കും നഷ്ടപ്പെടുന്നതിനാൽ ആ ഭാഗം വളരെ dry ആയിമാറുന്നു. മാത്രമല്ല, വായു താഴേയ്ക്ക് പതിക്കുന്ന സാഹചര്യം (descending motion) മഴമേഘങ്ങൾ ഉണ്ടാവുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അത്തരം പ്രദേശങ്ങളെ മഴനിഴൽ പ്രദേശങ്ങൾ, rain-shadow regions എന്ന് വിളിക്കുന്നു. ഉദാരഹരണത്തിന്, കാലവർഷ സമയത്ത് കേരളത്തിൽ വളരെയധികം മഴലഭിക്കുകയും തമിഴ് നാട്ടിൽ കുറയുന്നതിന്റെയും ഒരു കാരണം പശ്ചിമ ഘട്ടത്തിന്റെ സാന്നിധ്യമാണ് (കേരളത്തിൽ മാത്രമല്ല, ഗുജറാത്ത് മുതൽ ഇങ്ങു താഴെ കേരളത്തിന്റെ തെക്കേയറ്റം വരെ വളരെയധികം മഴകിട്ടാറുണ്ട്.). കേരളത്തിന്റെ ഇടതുവശത്തുള്ള അറബിക്കടലിൽ നിന്നും ശക്തമായ കാറ്റ് വീശുന്നതിനു കുറുകെ വലിയ മലനിരകളാണ്. വരുന്ന കാറ്റിലെ വലിയൊരു ഭാഗം ഈർപ്പവും മലയ്ക്കിപ്പുറം മേഘങ്ങളായി മാറുകയും വളരെ dry ആയ കാറ്റ് മലയെ കടന്ന് അപ്പുറത്തേക്ക് പോകുകയും ചെയ്യുന്നു (ചിത്രത്തിൽ കാണുന്നപോലെ തന്നെ). എന്നാൽ കേരളത്തിലെ മുഴുവൻ മഴയും ഇത്തരത്തിൽ മലയുടെ സാന്നിധ്യം കൊണ്ട് മാത്രമല്ല സംഭവിക്കുന്നത്. 

ചുരുക്കി പറഞ്ഞാൽ മലയിൽ തട്ടി വായു ഉയർന്നുപൊങ്ങി, അവിടെ മേഘമുണ്ടായിട്ടാണ് മഴപെയ്യുന്നത്, അല്ലാതെ മല, മേഘത്തെ തടഞ്ഞുനിർത്തി മഴപെയ്യിക്കുന്നതല്ല. ഇതിനെ orographic lifting എന്നും ഇത്തരം മഴയെ orographic rainfall എന്നും വിളിക്കുന്നു.   

PS: ആദ്യം പറഞ്ഞ ഹൈഡ്രജൻ ബലൂൺ, മുകളിലേയ്ക്ക് പോകുന്നതനുസരിച്ചു വലുതായി വലുതായി, ഒരുപരിധികഴിയുമ്പോൾ പൊട്ടിപ്പോകും. :D 

(Image credits: Encyclopaedia Britannica)


....


Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
🌏🌎
🌐🌍

Comments

Popular posts from this blog

KSHEC Scholarship 2024-25

KSHEC Scholarship 2024-25 Alert! First-Year UG Students Only, Don't Miss This Golden Opportunity! 💡✨ Are you a first-year undergraduate student studying in a Government or Aided College in Kerala? Do you need financial assistance to continue your education without stress? The Kerala State Higher Education Council (KSHEC) Scholarship is here to support YOU!  This scholarship is a lifeline for deserving students, helping them focus on their studies without worrying about financial burdens. If you meet the criteria, APPLY NOW and take a step towards a brighter future! 🌟 ✅ Simple Online Application – Quick & easy process!  📌 Who Can Apply? ✔️ First-year UG students ONLY ✔️ Must be studying in an Arts & Science Government or Aided college in Kerala ✔️ Professional Course students are not eligible  🔹 Scholarship Amounts Per Year: 📌 1st Year FYUGP – ₹12,000 📌 2nd Year FYUGP – ₹18,000 📌 3rd Year FYUGP – ₹24,000 📌 4th Year FYUGP – ₹40,000 📌 5th Year PG – ₹60,000  Great News...

Disaster Management

1. Disaster Risk Analysis → Disaster Risk Reduction → Disaster Management Cycle Disaster Risk Analysis is the first step in managing disasters. It involves assessing potential hazards, identifying vulnerable populations, and estimating possible impacts. Once risks are identified, Disaster Risk Reduction (DRR) strategies come into play. DRR aims to reduce risk and enhance resilience through planning, infrastructure development, and policy enforcement. The Disaster Management Cycle then ensures a structured approach by dividing actions into pre-disaster, during-disaster, and post-disaster phases . Example Connection: Imagine a coastal city prone to cyclones: Risk Analysis identifies low-lying areas and weak infrastructure. Risk Reduction includes building seawalls, enforcing strict building codes, and training residents for emergency situations. The Disaster Management Cycle ensures ongoing preparedness, immediate response during a cyclone, and long-term recovery afterw...

Pre During and Post Disaster

Disaster management is a structured approach aimed at reducing risks, responding effectively, and ensuring a swift recovery from disasters. It consists of three main phases: Pre-Disaster (Mitigation & Preparedness), During Disaster (Response), and Post-Disaster (Recovery). These phases involve various strategies, policies, and actions to protect lives, property, and the environment. Below is a breakdown of each phase with key concepts, terminologies, and examples. 1. Pre-Disaster Phase (Mitigation and Preparedness) Mitigation: This phase focuses on reducing the severity of a disaster by minimizing risks and vulnerabilities. It involves structural and non-structural measures. Hazard Identification: Recognizing potential natural and human-made hazards (e.g., earthquakes, floods, industrial accidents). Risk Assessment: Evaluating the probability and consequences of disasters using GIS, remote sensing, and historical data. Vulnerability Analysis: Identifying areas and p...

Recovery and Rehabilitation

Disaster management involves several phases, including mitigation, preparedness, response, recovery, and rehabilitation . Recovery and rehabilitation are post-disaster activities that aim to restore normalcy and improve resilience in affected areas. 1. Recovery Recovery is the long-term process of rebuilding communities, infrastructure, economy, and social systems after a disaster. It focuses on restoring normalcy while incorporating resilience measures to withstand future disasters. Short-term Recovery – Immediate efforts within weeks or months to restore essential services (e.g., water, electricity, healthcare, shelter). Long-term Recovery – Efforts that take months to years, including rebuilding infrastructure, economic revitalization, and mental health support. Resilience – The ability of a community to recover quickly and adapt to future disasters. Livelihood Restoration – Providing economic support to affected populations through job creation, skill training, a...

Mapping Process

The mapping process involves several systematic steps to transform real-world spatial information into a readable, accurate, and useful representation. Below is a structured explanation of each step in the mapping process, with key concepts, terminologies, and examples. 1. Defining the Purpose of the Map Before creating a map, it is essential to determine its purpose and audience . Different maps serve different objectives, such as navigation, analysis, or communication. Types of Maps Based on Purpose: Thematic Maps: Focus on specific subjects (e.g., climate maps, population density maps). Topographic Maps: Show natural and human-made features (e.g., contour maps, landform maps). Tourist Maps: Highlight attractions, roads, and landmarks for travelers. Cadastral Maps: Used in land ownership and property boundaries. Navigational Maps: Used in GPS systems for wayfinding. Example: A disaster risk map for floods will highlight flood-prone areas, emergency shelters, and ...