Graduate Aptitude Test. 2021.
Career Guidance.
IIT Bombay.
#GATE Admission
ഗേറ്റ് 2021:
തിയ്യതികൾ പ്രഖ്യാപിച്ചു; ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്; എൻവയൺമെൻ്റൽ സയൻസ് & എൻജിനിയറിങ് എന്നിവയും ഉൾപ്പെടുത്തി
2021 ലെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു.
2021 ഫെബ്രവരി 5, 6, 7, 12, 13, 14 തിയ്യതികളിലായിരിക്കും, വിവിധ വിഷയങ്ങളിലെ പരീക്ഷ നടത്തുക.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യിലെയും നിരവധി സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും വിവിധ വിഷയങ്ങളിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ തല പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ഗേറ്റ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ, ഗേറ്റ് യോഗ്യത പരിഗണിച്ച്, വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ നൽകി വരുന്നുണ്ട്.
ഗേറ്റ് 2021 - പ്രത്യേകതകൾ
* എൻവയൺമെൻ്റൽ സയൻസ് & എൻജിനിയറിങ് (കോഡ് - ES), ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് (XH) എന്നീ വിഷയങ്ങളിൽകൂടി പരീക്ഷ നടത്തും. നിലവിൽ ഉള്ള 25 വിഷയങ്ങൾക്കു പുറമെയാണിവ
* പരീക്ഷാ കലണ്ടറിനു വിധേയമായി, നിശ്ചിത കോംബിനേഷനുകളിൽ പെടുന്ന രണ്ടു പേപ്പർ വരെ ഒരാൾക്ക് അഭിമുഖീകരിക്കാം. നിലവിൽ ഒരാൾക്ക് ഒരു പേപ്പറേ എഴുതാൻ കഴിയൂ. ഇതുവഴി വിദ്യാർത്ഥികളുടെ ഇൻ്റർ ഡിസിപ്ലിനറി പഠന സാധ്യതകൾ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു
* 10+2+3 (ഓൺ ഗോയിംഗ്) വിദ്യാർത്ഥികൾക്കും ഗേറ്റ് അഭിമുഖീകരിക്കാം. ബിരുദ പ്രോഗ്രാമിൻ്റെ മൂന്നാം വർഷത്തിൽ പഠിക്കുന്നവർക്ക് ഇതു വഴി പരീക്ഷ അഭിമുഖീകരിക്കാൻ അവസരം കിട്ടും. നിലവിൽ 10+2+4 (ഓൺ ഗോയിംഗ്) ആണ്, പരീക്ഷ അഭിമുഖീകരിക്കാനുള്ള കുറഞ്ഞ അർഹതാ വ്യവസ്ഥ. എൻജിനിയറിങ്/ടെക്നോളജി/ ആർക്കിട്ടക്ചർ/സയൻസ്/കൊമേഴ്‌സ്/ ആർട്സ് വിഷയങ്ങളിൽ പഠിക്കുന്നവർക്കാണ് അർഹത
ബോബേ ഐ.ഐ.ടി.യാണ് ഗേറ്റ് 2021 സംഘാടക സ്ഥാപനം.
വെബ് സൈറ്റ്: www.gate.iitb.ac.in
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
http://geogisgeo.blogspot.com
🌏🌎
🌐🌍
Comments
Post a Comment