Feroze - the forgotten Ghandhi
ഫിറോസ് ഗാന്ധിയെ കൂടി അറിയാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കുറച്ു വർഷങ്ങളും സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യ കുറച വർഷങ്ങളും പൂര്ണമാകില്ല . ആദ്യ കാലത്തു തന്റെ ഭാവി അമ്മായി അമ്മയുടെ നിഴലിൽ അതിനു ശേഷം ഭാര്യയുടെയും അമ്മായി അച്ഛനായ നെഹ്‌റുവിന്റെയും പ്രശസ്തിയുടെ നിഴലിലായിരുന്ന ഫിറോസ് ഗാന്ധി പക്ഷെ സ്വയം നല്ലൊരു നേതാവായിരുന്നു, ഒരുപക്ഷെ നെഹ്രുവിന്റെ മകൾ അല്ല എന്ന്നായിരുനെങ്കിൽ ഇന്ദിര ഗാന്ധി യെകാളും ജനസമ്മതി ഉണ്ടാകുമായിരുന്ന നേതാവ്. ഫിറോസ് ഗാന്ധിയുടെ ജീവിതത്തിലൂടെ ചെറിയൊരോട്ടം.
1912 - ഫിറോസ് ഗാന്ധി ജനിക്കുന്നു. പാർസി സമുദായത്തിലാണ് ജനിക്കുന്നത്, ബോംബെയിലും അല്ലഹാബാദിലുമായി കുട്ടികാലം. വികൃതിയായ തമാശകൾ ഒപ്പിക്കുന്ന ഒരു സുന്ദരനായ പയ്യനായി ആണ് സുഹൃത്തുക്കൾ ഫിറോസിനെ പറ്റി ഓർക്കുന്നത്.
1922 - അച്ഛന്റെ മരണം. അതിനോടനുബന്ധിച്ചാണ് ഫിറോസ് ഗാന്ധി നവജോത് സെറിമണി ചെയ്യുന്നതും ഒഫീഷ്യൽ ആയി സെറാസ്ട്രിയൻ മതം സ്വീകരിക്കുന്നതും. (പാഴ്സി മതത്തിൽ ജനിച്ചയാൾ ഈ സെറിമണി കഴിഞ്ഞാ മാത്രമേ ആ മതത്തിൽ അംഗമാകു)
മഹാത്മാ ഗാന്ധി നയിക്കുന്ന സമരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഈ പ്രായത്തിൽ ഫിറോസ് ഗാന്ധിയുടെ മനസ്സിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല..
1930 - നെഹ്‌റു ജയിലിലായതിനാൽ അലഹബാദിലെ സമരങ്ങൾ സങ്കടിപ്പിക്കാൻ ഭാര്യ കമല നെഹ്‌റു മുന്നിട്ടിറങ്ങുന്ന. അങ്ങനെ ഒരു സമരത്തിനിടക് ആണ് കമല നെഹ്‌റു തല കറങ്ങി വീഴുന്നതും കോളേജിൽ പഠിക്കുന്ന ഫിറോസ് ഗാന്ധിയും കൂട്ടുകാരും ഇവരെ കളിയാക്കി ചിരിക്കുന്നതും. പക്ഷെ ഈ സംഭവം ഫിറോസ് ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ കാരണമായി. അടുത്ത ദിവാദം ഫിറോസ് കമല നെഹ്‌റുവിനെ കണ്ടു കഴിഞ്ഞ ദിവസത്തെ പെരുമാറ്റത്തിനു മാപ്പു ചോദിക്കുകയും മനസാൽ അവരെ സമരത്തിൽ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു .( കമലയുടെ മരണം വരെ ആ ബന്ധം ഊഷ്മളമായി തന്നെ തുടർന്ന്, ചുരുക്കം ചില സന്ദർഭങ്ങൾ മാറ്റി നിർത്തിയാൽ)
1930 -33 .. ഫിറോസ് ഗാന്ധി രാഷ്ട്രീയത്തിൽ സജീവമാകുന്നു. ഗ്രാമങ്ങളിൽ സ്വാന്ത്ര്യ സമരം ശക്തിപ്പെടുത്താൻ നെഹ്‌റു ലാൽ ബഹാദൂർ ശാസ്ത്രിയെയും ഫിറോസ് ഗാന്ധിയെയും ഒകെ ആണ് ചുമതലപ്പെടുത്തിയത്. 1933 ആകുംപോളെക്കും ജയിൽ വാസവും കഴിഞ്ഞു അറിയപ്പെടുന്ന നേതാവായി ഫെറോസ ഗാന്ധി മാറിയിരുന്നു. ഇന്ദിര ഗാന്ധിയോട് ആദ്യം പ്രണയാഭ്യർത്ഥന നടർത്തിയതും ഈ സമയത്താണ്. കമല നെഹ്രുവുമായി നല്ല അടുപ്പമുണ്ടായിട്ടും അവർ ഈ ബന്ധം വേണ്ട എന്ന് പറഞ്ഞു. ഇന്ദിര ഗാന്ധിയും നോ എന്ന് തന്നെ ആണ് പറഞ്ഞത്.
1933 - 40 ..ഈ സമയത്താണ് കമല നെഹ്രുവിന്റെ ആരോഗ്യം തീരെ മോശമാകുന്നതും ചികിത്സക്ക് യൂറോപ്പിലേക്കു പോകുന്നതും. ഇന്ദിര ഗാന്ധിയും വിദ്യാഭ്യസത്തിനായി ഇന്ഗ്ളണ്ടിലേക്കു പോയിരുന്നു. ഫിറോസ്‌ഉം പിനീട് കുറച്ചു കാലം അവിടെ ആയിരുന്നു അവിടെ നിന്നും നെഹ്രുവിന്റെ ന്യൂസ് പേപ്പർ ജോലികൾ ചെയ്യുന്നുണ്ടായിരുന്നു. ഇന്ദിര ഗാന്ധിയും ഫിറോസ് ഉം കൂടുതൽ അടുത്ത് ഈ കാലയളവിലാണ്. 6,7 കൊല്ലം മുന്നേ ഫിറോസിനോട് നോ പറഞ്ഞെങ്കിലും അവസാനം കല്യാണത്തിന് സമ്മതമാണെന്ന് ഇന്ദിര നെഹ്‌റു ഫിറോസ് ഗാന്ധിയോട് പറഞ്ഞു. !
1942 - കല്യാണം ...ക്വിറ്റ ഇന്ത്യ സമരം നടക്കുന്ന സമയം. നെഹ്‌റു മകളെ ഈ കല്യാണത്തിൽ നിന് പിന്തിരിപ്പിക്കാൻ ഗാന്ധിജിയോട് വരെ പറഞ്ഞു. പക്ഷെ സമ്മതം മൂളാൻ സമയം എടുത്ത ഇന്ദിര ഗാന്ധി , സമ്മതം മൂളിയ ശേഷം തന്റെ പിടി വാശിയിൽ ഉറച്ചു നിന്ന് .മഹാത്മാ ഗാന്ധിയുടെ
ഉപദേശം പോലും തട്ടിക്കളഞ്ഞു. ഒരു പാഴ്സി , ഒരു ഹിന്ദു അതും കശ്‍മീരി ബ്രാഹ്മണൻ പെൺകുട്ടിയെ കല്യാണം കഴിക്കുന്നത് ആ കാലത്തു ആളുകൾക്ക് ആലോചിക്കാൻ പോലും ആവില്ലായിരുന്നു. ഒരു പാട് മുറു മുറുപ്പുകൾക്കിടയിലും നെഹ്‌റു ആ കല്യാണം നടത്തി ( ഇല്ലെങ്കിൽ നെഹ്‌റു അത്രയും കാലം പറഞ്ഞു വന്നതിനൊക്കെ എതിരാകുമായിരുന്നു) . ഈ സമയത്തൊക്കെ ജനങ്ങൾക് ഇന്ദിര നെഹ്രുവിനേക്കാൾ സുപരിചിതം ഫിറോസ് ഗാന്ധി ആയിരുന്നു !!
1942 -44 .. സ്വതന്ത്ര സമര പോരാട്ടങ്ങൾക്കിടയിലും ഇവരുടെ ബന്ധം നല്ലതായിരുന്നു ആദ്യമൊക്കെ. ഇന്ദിര ഗാന്ധിയെ സ്വാഭാവികമായും അച്ഛൻ നെഹ്‌റു വളർത്തി കൊണ്ട് വന്നത് ഈ സമയത്താണ്. ഭാര്യയുടെ വളർച്ചയിൽ ഫിറോസ് ഗാന്ധിയും സന്തോഷിച്ചു കാണണം .രാജീവ് ഗാന്ധിയെ പ്രെഗ്നന്റ് ആകുന്നതും ഈ സമയത്താണ്.
1945 - 50 ... ഈ കാലം ആണ് ഭാര്യ ഭർത്താവു ബന്ധത്തിൽ ഏറെ വിള്ളലുകൾ വന്നത്. നെഹ്‌റു മകളെ തന്റെ പിൻഗാമി ആയി വളർത്തുന്ന തിരക്കിൽ ആയിരുന്നിരിക്കണം, ഇന്ദിര ഗാന്ധിയും ഏറെക്കുറെ പവർ നു പ്രാധാന്യം കൊടുത്തു കാണാം. ഈ സമയം ഫിറോസ് ഗാന്ധി വേറെയും ഇന്ദിര ഗാന്ധിയും രാജീവ് ,സഞ്ജയ് നെഹ്രുവിനൊപ്പവും ആയിരുന്നു താമസം.
1950 - 55 ... ഫിറോസ് ഗാന്ധി ഏറെക്കുറെ നിഷ്ക്രിയനായ സമയം. ശെരിക്കു പറഞ്ഞാൽ ഭാര്യയുടെയും ഭാര്യയുടെ അച്ഛന്റെയും പ്രശസ്തിയുടെ നിഴലിൽ ആക്കുകയായിരുന്നു. നെഹ്രുവാകട്ടെ മകളെ വളർത്തി കൊണ്ട് വരുന്നതിൽ മാത്രമാണ് ശ്രദ്ധിച്ചത്.കോൺഗ്രസ് പ്രവർത്തകർക്കും അങ്ങനെ ഇന്ദിര ഗാന്ധി ആയി രണ്ടാം നേതാവ്. 50 ഇല പ്രൊവിൻഷ്യൽ പാർലമെന്റിലും ശേഷം 52 എലെക്ഷനിൽ റായ് ബറേലിയിൽ നിന് ജയിച്ചു ആദ്യമായി പാർലമെന്റിലും എത്തിയെങ്കിലും ശല്യക്കാരനല്ലാത്ത ബാക് ബെഞ്ചർ ആയിരുന്നു ഫിറോസ് ഗാന്ധി. ഈ സമയത്താണ് ഫിറോസ് സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ പെട്ടന്ന് പവർ ചിലരിൽ മാത്രം ഒതുങ്ങുന്നതും സമൂഹത്തിൽ കറപ്ഷൻ കൂടുന്നതും ശ്രദ്ധിച്ചത്. പ്രതിപക്ഷമേ ഇല്ലാതിരുന്ന സമയത്തു നെഹ്‌റുവിന്റെയും സ്വന്തം ഭാര്യയുടെയും പ്രധാന വിമർശകൻ ആയി ഫിറോസ് ഗാന്ധി മാറാൻ തുടങ്ങി.
1955 - 60.. ഫിറോസ് ഗാന്ധി എന്നാ നേതാവ് കുറെ കാലം ജീവിക്കണമായിരുന്നു എന്ന് തോന്നിപ്പോകുന്ന വർഷങ്ങൾ. പാർലിമെന്റിൽ തീ പാറുന്ന പ്രസംഗങ്ങളും ചോദ്യങ്ങളുമായി ഫിറോസ് ഗാന്ധി ഏറെക്കുറെ ഒറ്റക് ഇന്ത്യയിലെയും കോൺഗ്രസ്സിലെയും കറപ്ഷൻ ചോദ്യം ചെയ്തു. പ്രസ് ഫ്രീഡം വേണം എന്ന് വാദിച്ചു. ഇൻഷുറൻസ് കമ്പനികളുടെ ദേശസാൽക്കരണം ഒരുദാഹരണമാണ്. കമ്മ്യൂണിസ്റ്റ് കളുടെ നല്ല വശങ്ങളോട് ചായ്‌വുള്ള ഒരു പക്കാ സോഷ്യലിസ്റ്റ് ആയിരുന്നു ഫിറോസ് , ഫെഡറൽ ഇന്ത്യ ആയിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പക്ഷെ ഇന്ദിര ഗാന്ധി അധികാരം കൈയ്യിൽ വെക്കാൻ ആഗ്രഹിക്കുന്ന ഫാസിസ്റ്റു ചിന്താഗതിയുള്ള നേതാവും.അതിനവർ പറഞ്ഞ കാരണം അധികാരം വികേന്ദ്രീകൃതമാകാൻ തക്കം ഇന്ത്യ ഡെവലപ് ആയിട്ടില്ല എന്ന്.
ഭാര്യ ഭർത്താവു ബന്ധത്തിൽ കേരളത്തിനും ഒരു പങ്കുണ്ട്. ലോകത്തിലെ തന്നെ ഏതാണ്ട് ആദ്യത്തെ എലെക്റ്റഡ് കമ്മ്യൂണിസ്റ്റ് ഗോവെര്മെന്റ് ആയിരുന്നു ഇ.എം.എസ് ന്റെ കേരള ഗോവെര്മെന്റ്. ഭൂപരിഷകരണ വും മുണ്ടശ്ശേരിയുടെ വിദ്യാഭാസ പരിഷ്കരണവുമൊലെയായി ഇന്ദിര ഗാന്ധിക്കും നെഹ്രുവിനും തല വേദന ഉണ്ടാക്കിയ കേരള ഗോവെര്മെന്റ്. നാട്ടിലെ ജന്മിമാരും സാമുദായിക സങ്കടന മത സങ്കടന നേതാക്കളും എല്ലാം ഒരുപോലെ പറഞ്ഞപോ വിമോചന സമരത്തെ ശക്തിപ്പെടുത്താൻ നെഹ്‌റു തീരുമാനിച്ചു. ഒരുപക്ഷെ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടെ തീരുമാനം ആണ് അന്ന് നടപ്പായത്. ഏറെക്കുറെ ബലം പ്രയോഗിച്ചും കമ്മ്യൂണൽ കലാപം ഉണ്ടാക്കിയും ചോരപ്പുഴ ഒഴുകിയുമാണ് ഒരു എലെക്റ്റഡ് ഗോവെര്മെന്റിനെ ഇന്ദിര ഗാന്ധി താഴെ ഇറക്കി പ്രസിഡന്റ് ഭരണം കൊണ്ട് വന്നത്. ഈ സംഭവത്തിൽ ആണ് ഫിറോസ് ഗാന്ധി ആദ്യമായി ഇന്ദിര ഗാന്ധിയോട് , നിങ്ങൾ ഒരു ഫാസിസ്റ്റിനെ പോലെ പെരുമാറുന്നു എന്ന് പറഞ്ഞത്.
1960 ഇൽ 48 ആം വയസിൽ ഫിറോസ് ഗാന്ധി മരിച്ചു . ഹാർട്ട് അറ്റാക്ക് ആയിരുന്നു. ഇന്ന് ഇന്ത്യയുടെ ഡെമോക്രസി യും പ്രസ്സും ഇത്രയും ട്രന്സ്പരെന്റ്റ് ആയിട്ടുണ്ടെങ്കിൽ അതിനു തുടക്കമിട്ടത് ഫിറോസ് ഗാന്ധി തന്നെയാണ്. ഫ്രീഡം ഓഫ് എക്സ്പ്രെഷനും ഫ്രീഡം ഓഫ് സ്‌പീച്ചും ഗോവെര്മെന്റ് പാർലിമെന്റ് ചർച്ച ചെയ്യുന്നത് അറിയാൻ ജനങ്ങൾക്കുള്ള അധികാരവും എല്ലാം ആ കാലത്തു വേറെ ഒരാളും ചിന്തിക്കാത്ത കാലത്തു ഫിറോസ് ഗാന്ധി അതിനു വേണ്ടി വാദിച്ചു.
ആ പ്രായത്തിൽ അവസാനിക്കേണ്ട ജീവിതമായിരുന്നില്ല എന്തായാലും. ഒരു പക്ഷെ ഇന്ത്യയുടെ ഭാവി തന്നെ മാറിയേനെ ഇന്ദിര ഗാന്ധിയെ ചോദ്യം ചെയ്യാൻ ആ കാലത്തു ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.
Feroze - the forgotten Ghandhi.
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment