എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് എഞ്ചിനീയറിംഗ് കോളേജുകളിൽ പോയി പഠിക്കാതെ എഞ്ചിനീയറിംഗ് ബിരുദം നേടാനുള്ള ഒരു അവസരം ആയിരുന്നു Institution of engineers India (IEI), Institution of Telecommunication Engineers (India), Institute of Aeronautical society of India തുടങ്ങിയ പ്രൊഫഷണൽ സംഘടനകൾ നടത്തിയിരുന്ന മെമ്പർഷിപ് കോഴ്സുകൾ. ഇതൊരു ഡിസ്റ്റൻസ് എജ്യൂക്കേഷൻ മോഡ് വിദ്യാഭ്യാസ രീതിയുമല്ല അതേ സമയം റഗുലറും അല്ല. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റ് എല്ലാ ജോലികൾക്കും ഇവയെ എഞ്ചിനീയറിംഗ് ബിരുദത്തിനു തുല്ല്യമായി അംഗീകരിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിലും പുറത്തുമെല്ലാം ഇവയുടെ സാധുത തർക്കമറ്റതു തന്നെ. എഞ്ചിനീയറിംഗ് കോളേജിൽ പോകേണ്ട എന്നു കരുതി ഇതൊരു കുറുക്കു വഴി ആണെന്ന് കരുതേണ്ട. വളരെ നന്നായി അദ്ധ്വാനിച്ചാൽ മാത്രം പാസ്സാകാൻ കഴിയുന്നതുമായ പരീക്ഷകൾ ആണ് ഇവ. അറുപത് ശതമാനത്തിനും മുകളിൽ മാർക്ക് വാങ്ങുന്നത് തീരെ എളുപ്പവുമല്ല. പക്ഷേ ഇതൊക്കെ ഇപ്പോൾ ഒരു പഴങ്കഥയാണ്.
2013 ൽ MHRD ഇത്തരം പ്രൊഫഷണൽ ബോഡികൾ നടത്തുന്ന എഞ്ചിനീയറിംഗ് തുല്ല്യതാ പരീക്ഷകളുടെ അംഗീകാരം എടുത്തു കളഞ്ഞു. ഇതിനെത്തുടർന്ന് AICTE യും ഇതിന് അംഗീകാരം ഇല്ല എന്ന് നോട്ടിഫിക്കേഷൻ ഇറക്കി. അതായത് 2013 മെയ് 31 നു മുൻപ് വരെ ഈ സ്ഥാപനങ്ങളിൽ എൻറോൾ ചെയ്യപ്പെട്ടവരുടെ ബിരുദം മാത്രമേ അംഗീകാരമുള്ളതായി കണക്കാക്കപ്പെടുന്നുള്ളൂ എന്നതാണ് ഈ ഉത്തരവിൽ പറയുന്നത് (കമന്റ് ബോക്സിൽ ഉണ്ട് നോട്ടിഫിക്കേഷൻ). ഇത്തരത്തിൽ അംഗീകാരം പിൻവലിച്ചതിനെതിരെ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ട് വർഷങ്ങൾ ആയെങ്കിലും ഇനിയും കേസ് എവിടെയും എത്താതെ നീണ്ടുപോയിക്കൊണ്ടിരിക്കുന്നു. അതിനാൽ ഒരു തീരുമാനമാകാതെ ഇത്തരം കോഴ്സുകൾക്ക് ചേർന്ന് സമയം കളയരുത്. "എന്തിനാ പഠിക്കുന്നത് .." എന്ന ഒരു ചോദ്യം നിലനിൽക്കെതന്നെ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് ബിരുദം നേടാൻ ആഗ്രഹം ഉണ്ടെങ്കിൽ പാർട് ടൈം കോഴ്സുകളെയോ ലാറ്ററൽ എൻട്രി കോഴ്സുകളെയോ ആശ്രയിക്കുന്നതാണ് കൂടുതൽ നല്ലത്. ഡിസ്റ്റൻസ് എജ്യൂക്കേഷൻ ആയി നടത്തുന്ന ഒരു തരത്തിലുള്ള എഞ്ചിനീയറിംഗ് കോഴ്സുകളിലും ചേർന്ന് സമയവും പണവും നഷ്ടപ്പെടുത്തരുത്. അവയ്ക്ക് അംഗീകാരം ഇല്ല എന്നോർക്കുക.
Good one
ReplyDelete