#kfon KERALA FIBER OPTIC Network (KFON). Durable core connectivity infrastructure for India's first Digital State
സ്വപ്ന പദ്ധതിയായ കെ-ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ 50,000 കിലോമീറ്ററിൽ സർവ്വെ പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ വരെയുള്ള 11 കിലോ മീറ്റർ ലൈനിലാണ് ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബർ ലൈനുകൾ വലിക്കുന്നത്. പൈലറ്റ് പദ്ധതി പൂർത്തിയായി കഴിഞ്ഞാൽ ആദ്യഘട്ടത്തിൽ 30,000 കിലോ മീറ്റർ ഒപ്ക്ടിക്കൽ ഫൈബർ സംസ്ഥാനത്തുടനീളം വലിക്കും.
സംസ്ഥാനത്തെ ഒറ്റപ്പെട്ട ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി തുടങ്ങി, വയനാട്, ഇടുക്കി ഉൾപ്പെടെയുള്ള ഉൾ പ്രദേശങ്ങളിലും സർവ്വെ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക് കടന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്ത് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകേണ്ട 10,000 സർക്കാർ ഓഫീസുകൾ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോൾ ആരംഭിച്ച ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്നത് മാർച്ച് മാസത്തോടെ 10,000 കിലോ മീറ്ററും , ജൂൺ മാസത്തോടെ 30,000 കിലോമീറ്ററും പൂർത്തീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.
Comments
Post a Comment