നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട് എന്നു മുഖ്യമന്ത്രി അറിയിച്ചു. മുൻകരുതൽ എടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെങ്കിലും പരിഭ്രാന്തിക്ക് ഒരടിസ്ഥാനവുമില്ലന്ന് അദ്ദേഹം പറഞ്ഞു. പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇവ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നാം കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാൽപര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Can
Can
Comments
Post a Comment