Telemedicine Facilities from Government of Kerala. Corona. Covid 19
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരള സർക്കാർ ടെലിമെഡിസിൻ സേവനം ലഭ്യമാക്കുന്നു.
രോഗ സാധ്യത ഉള്ളവർ, അടുത്തിടെ വിദേശ യാത്രകൾ ചെയ്തിട്ടുള്ളവർ, രോഗികളുമായി സമ്പർക്കമുള്ള ജോലിയിൽ ഏർപെട്ടവർ തുടങ്ങിയവർക്കാണ് ടെലിമെഡിസിൻ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റായ kerala.gov.in ൽ കയറുമ്പോൾ കാണുന്ന ബാനറിൽ റിപ്പോർട്ടിങ്ങിനായി ക്ലിക്ക് ചെയ്യാം.
പ്രസ്തുത പേജിൽ നാല് കള്ളികളിൽ ഏത് വിഭാഗത്തിലാണ് നിങ്ങൾ ഉൾപ്പെടുന്നത് എന്ന കണ്ടെത്തി വിശദംശങ്ങൾ നൽകുക.
അവസാനം ലഭ്യമാകുന്ന പേജിൽ ടെലിമെഡിസിൻ സേവനം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുക.
ആവശ്യമുണ്ടെന്ന് ക്ലിക്ക് ചെയ്താൽ, നിങ്ങൾക്ക് ഒരു പാസ്സ്‌വേർഡ് SMS വഴി ലഭ്യമാകും.
പാസ്സ്‌വേർഡ് ഉപയോഗിച്ച് quikdr.com വഴിയോ quikdr Lite മൊബൈൽ ആപ്ലിക്കേഷൻ playstore വഴി
ഡൗൺലോഡ് ചെയ്‌തോ ലോഗിൻ ചെയ്യാം.
ഡോക്ടറിനെ തിരഞ്ഞെടുത്ത് കൺസൾറ്റേഷൻ സമയം ഉറപ്പാക്കാവുന്നതാണ്.
മീറ്റിംഗ് ഐഡി SMS വഴി ലഭ്യമാകും. അത് ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വീഡിയോ കോൺഫറെൻസിങ് മുഖേന കൺസൾട്ട് ചെയ്യാം.
ഡോക്ടർ തരുന്ന കുറിപ്പ് ഡൌൺലോഡ് ചെയ്യാം. ഇ-മെയിൽ വഴിയും അവ ലഭ്യമാകും.
തുടർന്ന് മരുന്നുകൾ വാങ്ങി ഉപയോഗിക്കാം. ഐഎംഎ യുമായി ചേർന്നാണ് ഈ സേവനം നൽകുന്നത്.
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment