1925 ൽ 108 ഓളം രാജ്യങ്ങൾ ജനീവയിൽ ഒത്തു ചേർന്ന് ജൈവ ആയുധങ്ങൾക്ക് എതിരെ ഉടമ്പടിയുണ്ടാക്കി. പിന്നെ 1972 ൽ മറ്റൊരുടമ്പടിയും കൊണ്ടു വന്നു. രണ്ടും തഥൈവ. ആവശ്യത്തിന് സാധനങ്ങൾ ബോബാബായും ടാങ്കിൽ നിറച്ചു എയറിൽ നിന്നു സ്പ്രേ ചെയ്യാവുന്ന വിധത്തിലും എന്തിന് പോസ്റ്റലായും, ലാബായും പൊട്ടിക്കാൻ കഴിയുന്ന രീതിയിൽ ഉണ്ടാക്കി വച്ചിരിക്കുന്നു. ചൈനയുടെ ബയോളജിക്കൽ lab for war research വരെ വുഹാനിലാണ്. അതാണല്ലോ 1981 ൽ പ്രസിദ്ധീകരിച്ച Deen koontz ന്റെ the eyes of darkness എന്ന നോവലിന്റെ ആധാരവും. ആ വ്യാധിക്ക് പേര് പോലും വുഹാൻ 400 എന്നാണ് കൊടുത്തിരുന്നത് എന്നാണോർമ്മ. പിന്നെ വൈറസ്സുകകളിലൂടെ ശൂന്യമായ ഭൂമിയിൽ ഒത്തു ചേരുന്ന ജീവികളുടെ സമ്മേളനം ആലംബ മായിട്ടുള്ള 1935ൽ എഴുതപ്പെട്ട നാടകമാണ് the last war. രക്ഷ പെട്ട അവസാന മനുഷ്യനെ ആക്രമിക്കാൻ മുതിരുന്ന ജീവ ജാലങ്ങളിൽ നിന്നും അയാളെ മാലാഖ രക്ഷിച്ചു കൊണ്ടു പോകുന്ന സീനിൽ നാടകം അവസാനിക്കുന്നു.
സൂക്ഷ്മ ജീവികളെ ആയുധമാക്കി ഉപയോഗിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല അങ്ങ് പുരാതന കാലഘട്ടത്തിൽ തന്നെ ആരംഭിച്ചു. Scythian വില്ലാളികൾ ജീർണ്ണിച്ചു കൊണ്ടിരിക്കുന്ന ശവ ശരീരങ്ങളിലെ ചോരയിലോ സ്രവങ്ങളിലോ മുക്കി എതിരാളികൾക്ക് നേരെ തുടുത്തിരുന്നു അങ്ങ് 400 ബിസി യിൽ. ബിസി 300 ൽ റോമൻ പടയാളികൾ കൊല്ലപ്പെട്ട പട്ടാളക്കാരുടെയും, അവിടെയുള്ള ജീവജാലങ്ങളുടെ ശവവും എതിർ രാജ്യത്തെ കിണറുകളിൽ നിക്ഷേപിച്ചു എതിർ രാജ്യത്തെ ജല സ്രോതസ് കൾ മലിനമാക്കിയിരുന്നു. 1155 ൽ ടോർട്ടനാ യുദ്ധത്തിൽ രോഗ ബാധിതരായി മരിച്ചവരുടെ ശവശരീരങ്ങൾ ജല സ്രോതസ്സുകളിൽ നിക്ഷേപച്ചിരുന്നു. ടാറ്റാറുകളും പ്ലേഗ് ബാധിച്ച വരുടെ ബോഡികൾ ഇതിനു വേണ്ടി ഉപയോഗിച്ചതായി ചരിത്രം പറയുന്നു. ആദ്യം 1346 ൽ മംഗോളിയക്കാരും പിന്നീട് 1710 റഷ്യക്കാരും ക്രിമിയക്കാരോട് ഈ ക്രൂരത തന്നെ കാണിച്ചു. ഇപ്പോൾ കൊറോണ വളരെ പേരെ കൊന്ന സ്‌പെയിൻ കാർ ഇതിലും വൃത്തികെട്ടതും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് 1495 ൽ ഫ്രഞ്ച് കാരോടും, ഇറ്റലിയോടും ചെയ്തത്, എന്താണ് എന്നല്ലേ, അവിടേയ്ക്ക് അയച്ച വീഞ്ഞിൽ കുഷ്ഠ രോഗികളുടെ രക്തം കലർത്തി വിട്ടു. പോളണ്ടിലെ ഭരണാധികൾ കുറച്ചു കൂടി മുന്നോട്ടു പോയി പേ വിഷ ബാധയുള്ള പട്ടികളുടെ ഉമിനീർ ശത്രു രാജ്യങ്ങളിലേക്ക് അയച്ച സാധനങ്ങളിൽ പുരട്ടി വിട്ടു. Trump ന്റെ മുന്ഗാമികൾ അമേരിക്കയിലെ ആദിമ നിവാസികളായ റെഡ് ഇന്ത്യൻസിനോട് ചെയ്തത് വലിയ ക്രൂരതയാണ് 1763 ൽ പട്ടാള മേധാവി യായിരുന്ന സർ ജെഫ്രി ആംഹെസ്റ്റ് ന്റെ നിർദ്ദേശ പ്രകാരം വസൂരി വന്നവർ ഉപയോഗിച്ച പുതപ്പ് അവർക്ക് പുതക്കാൻ കൊടുത്തു. അമേരിക്കൻ ആഭ്യന്തര യുദ്ധ സമയത്തും മഞ്ഞ പനിയും, small പോക്‌സും വന്നവരുടെ വസ്ത്രങ്ങൾ കോൺഫെഡറേറ് ആർമി അമേരിക്കൻ troup കൾക്ക് നൽകി.. ഇതൊക്കെ എത്ര പേരെ കൊന്നു എന്നു ഒരു രേഖയും ഇല്ല.
ആധുനിക കാലത്ത് ഇതിന്റെ ഗവേഷണത്തിൽ ഏറെ മുന്നോട്ട് പോയത് ജര്മനിയാണ്. ആന്ത്രാക്സ്, കോളറ, wheat fungus, കുതിരകൾക്ക് ഉണ്ടാകുന്ന ഗ്ലാൻഡേർസ് എന്നിവ പരത്തുന്ന സൂക്ഷമ ജീവികളെ പരീക്ഷണ ശാലയിൽ വളർത്തി. ഇത് റഷ്യയിൽ അവർ വ്യാപകമായി ഉപയോഗിച്ചു. French കുതിര പടയാളികൾക്ക് ഇടയ്ക്കും ജർമൻ കാർ ഗ്ലാൻഡേർസ് രോഗത്തിന്റെ വൈറസുകൾ വിതച്ചു.1797 ൽ നെപ്പോളിയനും ഇറ്റലി യിലെ മാന്റ്‌വായിൽ വസൂരി അണുക്കൾ പരത്തി. പക്ഷെ ഇതേ അസുഖത്തെ തുടർന്ന് നെപ്പോളിയന്റെ സൈന്യത്തിനും കടുത്ത നാശം ഉണ്ടായി. 1930 കളിൽ ജാപ്പനീസ് സൈന്യം മഞ്ചൂരിയായിൽ കാണിച്ച ദുഷ്ട്ടത ഇപ്പോഴും ചരിത്ര ത്തിന്റെ ഏടുകളിൽ ക്രൂരത യുടെ വലിയ അദ്ധ്യായം ആയി രേഖ പെടുത്തിയിരിക്കിന്നു. പ്ളേഗിന്റെയും സി ഫിലിസിന്റെയും, ആന്ത്രാക്സ് ന്റെയും അണുക്കളെ രാഷ്ട്രീയ തടവുകാരിൽ കുത്തിവച്ചു രണ്ടു ലക്ഷത്തോളം ചൈന ക്കാരെയാണ് ഇങ്ങനെ ജപ്പാൻ സൈന്യം കൊലപ്പെടുത്തി യത്.1942ൽ ഇപ്പോൾ ചൈനയെ കുറ്റം പറയുന്ന USA ഇതിനു വേണ്ടി WAR RESEARCH SERVICE ന് രൂപം നൽകി. വളരെ വലിയ അളവിൽ ബോട്ടുലിനവും ആന്ത്രാക്‌സും ശേഖരിച്ചു. ചൈന കരുതിയിരുന്നു ഒട്ടും കുറച്ചില്ല, ലോകത്തിന്റെ ഏതു ഭാഗത്ത് ഏതു തരം വൈറസ് ബാധ ഉണ്ടായാലും അതിന്റെ അണുക്കളെ വിലയ്ക്കും രഹസ്യമായും വാങ്ങി വുഹാനിലെ കേന്ദ്രത്തിൽ സൂക്ഷിച്ചു.ചുരുക്കി പറഞ്ഞാൽ യുദ്ധ ഉപകരണമായി എല്ലാ രാജ്യങ്ങളിലും ജൈവ ബോംബുകൾ കരുതി വച്ചു. ബ്രിട്ടനും 43 ൽ സ്കോട്ലാന്റിനു വടക്കുള്ള ഗ്രുയ്നാഡ് ദ്വീപിൽ ആന്ത്രക്സ് ബോംബ് പരീക്ഷിച്ചു. വിയറ്റ്‌നാം യുദ്ധ കാലത്ത് ഹോചിമിന്റെ വിയറ്റ് കോങ്ങ് പടയാളികളും ശതൃക്കൾക്കു നേരെ രോഗാണുക്കളെ പുരട്ടിയ സൂചികൾ വർഷിച്ചു. 1979 ൽ റഷ്യ യിലെ സ്വേർഡ്ലൈവ്‌സ്ക് ലാബിൽ നിന്നും അബദ്ധത്തിൽ പുറത്ത് പോയ ആന്ത്രാക്സ് 66 പേരുടെ ജീവനാണ് ഔദ്യോഗിക മായി എടുത്തത്. രാസ ജൈവ ആയുധങ്ങളിൽ കുപ്ര സിദ്ധനാണ് സദ്ദാം ഹുസൈൻ, അഫ്ലാടോക്സിനും, ബോട്ടുലിനവും ആന്ത്രാക്‌സും യഥേഷ്ടം ലാബുകളിൽ സൂക്ഷിച്ചു എതിരാളി കളിലും അയൽ രാജ്യങ്ങളിലും ഭീതി പരത്തി. കുർദ്ദുകൾക്കെതിരെ ഭീകര മായി ഉപയോഗിച്ചു.. ഒരിന്ത്യൻ സ്വാമി രജനീഷ്. നമ്മുടെ സ്വന്തം ഓഷോയുടെ അനുയായികൾ 1984 ൽ ഒറിഗോണിലെഒരു ബാറിലെ സലാഡിൽ സാൽമൊണല്ല അണുക്കളെ കയറ്റി വിട്ടു. പിന്നെ അങ്ങ് ടോക്കിയോ യിൽ ഈ അടുത്ത കാലത്ത് ഗവണ്മെന്റ് വധിച്ച ഷോക്കോ അസാഹാര എന്ന സ്വാമിയുടെ ഓം ഷ്രിങ്കോ എന്ന ഗ്രൂപ്പിലെ അണികൾ ഒരു വലിയ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു ആന്ത്രക്സ് അണുക്കളെ താഴേക്ക് സ്പ്രേ ചെയ്തു. പക്ഷെ ടോക്കിയോ സബ്വെയിൽ സരിൻ വാതകം തുറന്നു വിട്ട് ആളെ കൊന്നതിനു സ്വാമിയെ വധ ശിക്ഷയ്ക്ക് വിധേയനാക്കി അടുത്ത കാലത്ത്. ബാസിലസ് ആന്ത്രാക്‌സും ക്ലോസ്ട്രീഡിയവും മാർബേഗ് വൈറസും യേർസിനിയ പേസ്റ്റിസും വേരിയോള മേജറും ഫ്രാന്സിസില്ല ട്യുലേറെൻസിസ്, ഗ്ലാൻഡേർസ്, ടൈഫസ്, ബ്രൂസെല്ല, മലേറിയ വൈറസ്സുകളാണ് വളരെ സാധാരണ മായി ജൈവ ആയുധം ആയി ഉപയോഗിക്കുന്നത്.
ഇനിയും ഒന്നും പഠിക്കാതെ മനുഷ്യൻ വിനാശ കാരിയായ ഈ അണുക്കളെ മെഡിക്കൽ ഉപയോഗത്തിന് എന്ന രീതിയിൽ ലാബുകളിൽ സൂക്ഷിക്കുന്നു. അവനെ തന്നെ ഇല്ലാതാക്കാൻ. വേണ്ട പ്രകൃതി തന്നെ പ്രതിരോധം കൊടുത്തു മനുഷ്യാ അവയെ നിനക്ക് നേരെ അയച്ചിരിക്കുന്നു.തടുത്തോളൂ.
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment