എം.ജി. പഠനവകുപ്പുകളിൽ പി.ജി. പ്രവേശനം;
ക്യാറ്റിന് ഫെബ്രുവരി 20 മുതൽ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠനവകുപ്പുകളിലേയും ഇന്റർ സ്കൂൾ സെന്ററിലേയും വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെ www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ. പ്രോഗ്രാമിലേക്ക് www.admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ്: 1100 രൂപ (പൊതുവിഭാഗം), 550 രൂപ (എസ്.സി./എസ്.ടി.), 1100 രൂപ (ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ട). ഫീസ് ഓൺലൈനായി അടയ്ക്കണം. വിശദവിവരത്തിന് പി.ജി. പ്രോഗ്രാം - cat@mgu.ac.in, ഫോൺ: 0481-2733615. എം.ബി.എ. പ്രോഗ്രാം - smbsmgu@yahoo.co.in, ഫോൺ: 0481-2732288. രാജ്യാന്തര വിദ്യാർഥികൾ www.ucica.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 100 യു.എസ്. ഡോളർ/ തത്തുല്യ ഇന്ത്യൻ രൂപയാണ് അപേക്ഷ ഫീസ്. ഇമെയിൽ: ucicmgu@gmail.com, ഫോൺ: 9446224240. ഒരു വിദ്യാർഥിക്ക് ഒരു അപേക്ഷ മാത്രമേ നൽകാനാവൂ. എം.ബി.എ. ഒഴികെ മറ്റ് പ്രോഗ്രാമുകൾക്ക് ഒരു അപേക്ഷയിലൂടെ നാല് വിവിധ പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷകൾ (എം.ബി.എ. ഒഴികെ) നൽകുന്നവരുടെ അപേക്ഷ റദ്ദാകും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
--------------------------------
2020 ഫെബ്രുവരി 17
#mguniversity
Comments
Post a Comment