നവകേരളം കര്‍മ്മ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന്
നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോണ്‍ പരിപാടിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ചേരാന്‍ അവസരം. മൂന്ന് മാസമാണ് കാലാവധി. ജിയോളജി/ജിയോഗ്രഫി/മറ്റ് സയന്‍സ് വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും എന്‍ജിനീയറിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാലക്കാട് ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. താത്പര്യമുള്ളവര്‍ ജൂലൈ 25 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിലെ നവകേരളം കര്‍മ്മ പദ്ധതി-2 പാലക്കാട് ജില്ലാ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്
Comments
Post a Comment