Skip to main content

Holocaust Denial : A conspiracy theory. Adolf Hitler



Holocaust Denial : A conspiracy theory.
#Holocaust_Denial : A #conspiracy theory
Adolf Hitler


അവിടെ കുറച്ചുകാലമായിട്ട് താമസിക്കുന്ന ഒരു തടവുപുള്ളിയോട്, എന്റെ സുഹൃത്തിനെ പറ്റി തിരഞ്ഞു.

"അയാളെ ഇടത് വശത്തേക്കാണോ കൊണ്ട് പോയത് ?", തടവുപുള്ളി  ചോദിച്ചു
" അതെ ", ഞാൻ പറഞ്ഞു.
"എങ്കിൽ നിങ്ങൾക്കയാളെ അവിടെ കാണാം", അയാൾ പറഞ്ഞു
"എവിടെ  ?" , അയാളുടെ കൈ അവിടുന്ന് കുറച്ചു ദൂരെയുള്ള ഒരു ചിമ്മിനിയുടെ നേർക്ക്  ചൂണ്ടി. ചാര നിറമുള്ള പോളണ്ടിലെ ആകാശത്തിലോട്ട്, അത് തീയും പുകയും    തുപ്പുന്നു.
"അവിടെയാണ് താങ്കളുടെ സുഹൃത്ത്, സ്വർഗത്തിലേക്ക് പറന്നുയരുന്നു", ആ പുകപടലങ്ങളിലേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.

(  വിക്ടർ ഫ്രാങ്കിളിന്റെ (Viktor Frankl) , Man's Search for Meaning എന്ന  പുസ്‌തകത്തിൽ, അദ്ദേഹം ഓഷ്വിറ്റ്സ് (Auschwitz) കോൺസ്ട്രേഷൻ ക്യാമ്പിൽ  തടുവുകാരനായിട്ട് ചെന്നപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് മുകളിൽ  കൊടുത്തിരിക്കുന്നത്)

വിഷയത്തിലേക്ക് വരാം. നമുക്കെല്ലവർക്കും  പരിചിതമായിട്ടുള്ള കാര്യമാണല്ലോ ഗൂഢാലോചന സിദ്ധാന്തങ്ങൾ (Conspiracy  Theories). കുറച്ചുനാൾ മുൻപ്  "കേരളത്തിൽ" എല്ലാവരും ചർച്ച ചെയ്‌ത  "illuminati" എന്ന വിഷയമാണ് നല്ലയൊരുദാഹരണം. അതായത് ലോകം മുഴുവൻ  ഇല്ലുമിനാറ്റി എന്നൊരു സംഘടനയാണ് ഭരിക്കുന്നതെന്നും, ലോക രാഷ്ട്രങ്ങളെല്ലാം  അവരുടെ നിയന്ത്രണത്തിൽ ആണെന്നുമൊക്കെ. ഇതിനൊന്നും ഒരു കഴമ്പുമില്ല എന്ന്  നമ്മളിൽ ഭൂരിഭാഗം പേർക്കുമറിയാം. ആളുകൾക്ക് ഇതുപോലെയുള്ള ഗൂഢാലോചന  സിദ്ധാന്തങ്ങളിൽ വിശ്വസിക്കാൻ നല്ല കമ്പം ഉണ്ട്. അതായത്, നിത്യജീവിതത്തിൽ  കണ്ടുവരുന്ന കാര്യങ്ങൾ തെറ്റാണെന്നും, ഇതിനെല്ലാം പിന്നിൽ ആർക്കും അറിയാത്ത  ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും, ചരുക്കം ചിലർക്ക് മാത്രം അറിയാവുന്ന ഈ   രഹസ്യങ്ങൾ അറിയുന്നത് വഴി തങ്ങൾ വ്യത്യസ്ഥർ ആണെന്ന് ഒരു  തോന്നലുണ്ടാകുന്നത് മൂലം പലരും ഇതുപോലെയുള്ള കാര്യങ്ങളിൽ അതിവേഗം  വിശ്വസിക്കും. പക്ഷെ, ഇവർ വിശ്വസിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല  എന്നുള്ളത് മറ്റൊരു കാര്യം. ഏതെങ്കിലും ഒന്ന് രണ്ട് സംഭവങ്ങൾ മാത്രം  മുൻനിർത്തി, തങ്ങൾക്ക് മുൻപിലുള്ള തെളിവുകളെ അപ്പാടെ നിഷേധിക്കുകയാണ്  ഇക്കൂട്ടർ ചെയ്യുന്നത്. ഇവർ മുന്നോട്ട് വെക്കുന്നത്  പ്രധാനമായും   "തെറ്റാണെന്ന്" തെളിയിക്കാൻ കഴിയാത്ത ചില ആരോപണങ്ങളാണ്, അത് തെറ്റാണെന്ന്  തെളിയിക്കാൻ കഴിയാത്തത് കൊണ്ട്, ഇവരുടെ ആരോപണങ്ങൾ സത്യമാണെന്ന് ഇവർ  വാദിക്കും, ഇതൊരു ഫാലസിയാണ്. ഇതുപോലെയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ  പുസ്തകങ്ങൾ എഴുതുകയും, സെമിനാറുകൾ സംഘടിപ്പിക്കുകയും, ഇതുമായി ബന്ധപ്പെട്ട  ഉൽപ്പന്നങ്ങൾ വിൽക്കുകയും, അത് വഴി വൻ സാമ്പത്തിക നേട്ടം കൈവരിക്കുകയും  ചെയ്യുന്നത് കാണാൻ സാധിക്കും.

 Holocaust Denial എന്ന ഗൂഢാലോചന  സിദ്ധാന്തം മുന്നോട്ട് വെക്കുന്നത്, അടിസ്ഥാനപരമായി, Holocaust  നടന്നിട്ടില്ല, എന്നൊരു വാദം ആണ്. ഇവരിൽ തന്നെ പല വിഭാഗം ഉണ്ട്. അതായത്,  വളരെ ചുരുക്കം ജൂതന്മാർ മാത്രമേ മരിച്ചിട്ടുള്ളു എന്നത് മുതൽ ആരും  മരിച്ചിട്ടില്ല എന്ന് പറയുന്നവർ വരെയുണ്ട്. ഹിറ്റ്ലർ വളരെ "നല്ല" മനുഷ്യൻ  ആയിരുന്നു, ഇത് മുഴുവൻ ജൂതന്മാരുടെ ഗൂഢാലോചനയുടെ ഫലമാണ് എന്നൊക്കെയാണ്  പലരും പ്രചരിപ്പിക്കുന്നത്. ഇതിൽ അവസാനം പറഞ്ഞ Jewish Conspiracy എന്ന  കാര്യമാണ് ഇതിന്റെ അടിസ്ഥാനപരമായിട്ടുള്ള ചേതോവികാരം.  "Antisemitic  Canard" എന്നുള്ള തെറ്റായ, ജൂതവിരുദ്ധ ആരോപണങ്ങളിൽ പെടുന്നതാണ് ഈ  "Holocaust Denial" എന്നുള്ള കാര്യവും. ജൂതന്മാരോടുള്ള ഈ വിരോധം പണ്ടുമുതലേ  യൂറോപ്പിൽ ഉണ്ട്. ക്രിസ്തുവിന്റെ ഘാതകന്മാർ ജൂതന്മാർ ആണെന്നുള്ള ഒരു ധാരണ,  ഇതിന് പ്രധാനമായ ഒരു കാരണമാണ്.  Hitler അതിന് Scientific Racism എന്നൊരു  മറ്റൊരു പരിവേഷം കൂടി കൊടുക്കുന്നു. Antisemitic Canard ഇൽ, ഉൾപ്പെട്ട വേറെ  ചില വാദങ്ങൾ ഇവയൊക്കെയാണ്. "യൂറോപ്പിൽ Black Death പരത്തിയത്  ജൂതന്മാരാണ്", "ക്രിസ്തിയാനികളുടെ രക്തം കുടിച്ചിരുന്നു അവർ (Blood Libel)  ", "ആഗോള  സാമ്പത്തിക വ്യവസ്ഥ കയ്യടക്കുന്നവർ ഇവരാണ്" , "ലോകത്തിന്റെ  മുഴുവൻ നിയന്ത്രണം ജൂതന്മാരാണ് ", "മാധ്യമങ്ങൾ ജൂതന്മാർ കയ്യടി  വെച്ചിരിക്കുന്നു" ... അങ്ങനെ ആ നിര നീണ്ടു പോകുന്നു. എത്ര ബാലിശമാണെന്ന്  നോക്കു ഇത്തരം ആരോപണങ്ങൾ.

ഇനി Holocaust Denial പ്രചരിപ്പിക്കുന്നവർ  സ്വയം അവകാശപ്പെടുന്നത്, അവർ "Revisionist" കൾ ആണെന്നാണ്.  (റിവിഷനിസ്റ്റുകൾ എന്നാൽ, ലളിതമായി പറഞ്ഞാൽ ചരിത്ര സത്യങ്ങൾ വീണ്ടും  വിശകലനത്തിന് വിധേയമാക്കുന്നവരാണ്.) ഇവരെ റിവിഷനിസ്റ്റുകൾ ആയിട്ട് ഒരു  ചരിത്രകാരന്മാരും അംഗീകരിച്ചിട്ടില്ല. കാരണം ഇവരുടെ രീതികൾ ഒന്നും  ചരിത്രകാരന്മാർ പിന്തുടരുന്നത് അല്ല; അശാസ്‌ത്രീയമാണ്, എന്ന് മാത്രമല്ല  ഇത്രയധികം Empirical Evidence, Holocaust നടന്നിട്ടുണ്ട് എന്നുള്ളതിന്  ലഭ്യം ആയിട്ടും, കേവലം ചില മുൻവിധികളുടെ അടിസ്ഥാനത്തിൽ,  പ്രത്യയശാസ്‌ത്രങ്ങളുടെ സംരക്ഷണത്തിനു വേണ്ടി തള്ളിക്കളയുന്നതും, തെളിവുകൾ  ഇല്ലാത്ത കുപ്രചരണങ്ങൾ നടത്തുന്നതും മൂലമാണ്. ഏറ്റവും രസകരമായിട്ടുള്ള  കാര്യം ഇവരിൽ ചരിത്രകാരന്മാർ ആരും തന്നെയില്ല എന്നുള്ളതാണ്. മാത്രമല്ല, ഇവർ  neo nazi കളോ അല്ലെങ്കിൽ അവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരോ  ആയിരിക്കും. നിയോ നാസിസം എന്നുള്ളത് ഒരു "തീവ്ര" വലതുപക്ഷ ചിന്താഗതിയാണ്.  അതായത്, നാസി ഐഡിയോളജി വീണ്ടും പുനർസ്ഥാപിക്കുക, ആര്യന്മാരായ വെള്ളക്കാരുടെ  ആധിപത്യം ഉറപ്പിക്കുക എന്നതൊക്കെയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം ആശയങ്ങൾ  പ്രധാനമായും പ്രചരിപ്പിക്കുന്നതും, പുസ്‌തകങ്ങൾ പബ്ലിഷ് ചെയ്യുന്നതും  "Institute of Historical Review (IHR) " എന്നൊരു സംഘടനയാണ്. പേര്  കേട്ടിട്ട്, ആരും ഒഫീഷ്യൽ  ആയിട്ടുള്ള ചരിത്ര സംഘടനയാണ് എന്ന്  തെറ്റിദ്ധരിക്കരുത്. Holocaust Denial നു വേണ്ടി മാത്രമാണ് ഇവർ  പ്രവർത്തിക്കുന്നത്. ഈയൊരു സംഘടനയുടെ പ്രസിദ്ധീകരണങ്ങളെയെല്ലാം  ചരിത്രകാരന്മാർ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. മാത്രമല്ല, ഈ സംഘടനക്കും അതിന്റെ  നേതാക്കന്മാർക്കും പല നിയോ നാസി ഗ്രൂപ്പുകൾ ആയി ബന്ധമുണ്ട് എന്നുള്ളതും  തെളിഞ്ഞിട്ടുള്ളതാണ്                              
 
ഇനി  കുറച്ചു ചരിത്രത്തിലോട്ട് കടക്കാം, Adolf Hitler 1933 ഭരണത്തിൽ കയറുമ്പോൾ  ഒന്നാം ലോകമഹായുദ്ധത്തിന്റെ എല്ലാ പാപഭാരവുമേറി, തകർന്ന് തരിപ്പണം  ആയിരിക്കുന്ന ജർമ്മനി ആണ് മുൻപിൽ. വളരെ തന്ത്രപരമായി പരമാധികാരം  കൈക്കലാക്കുന്നു. തന്റെ രാഷ്ട്രീയ പ്രതിയോഗികളെയെല്ലാം ഉന്മൂലനം  ചെയ്യുന്നു. ഇനി ജർമൻ ജനതയെ ഒറ്റകെട്ടാക്കുക, എന്നതാണ് ലക്‌ഷ്യം.  അതിനുവേണ്ടി ജൂതന്മാരെ ജർമനിയുടെ സകല പ്രശനങ്ങളുടെയും കാരണക്കാരായും അതുവഴി  ശത്രുക്കളായും ചിത്രീകരിച്ചു. ജർമൻ ജനതയിൽ, തങ്ങൾ മറ്റുള്ള എല്ലാ  ജനങ്ങളെയും അപേക്ഷിച്ചു, അവരെ കഴിഞ്ഞും  ഉന്നതരായ "ആര്യൻ" വംശം ആണെന്നുള്ള  ബോധം സൃഷ്ടിച്ചു. ഹിറ്റ്ലറിന്റെ ഭരണകാലത്തു ജർമ്മനി  വികസിച്ചിട്ടുണ്ടെങ്കിലും , ജനങ്ങൾ വെറും "പാവകൾ" ആയിരുന്നെന്ന്  മനസിലാക്കാൻ സാധിക്കും. Nazi Propaganda ക്കെതിരെ ശബ്ദമുയർത്താൻ ഒരാൾക്കും  അധികാരമില്ലായിരുന്നു. എന്ത് പറഞ്ഞാലും അനുസരിക്കണം. നാസി  പ്രത്യയശാസ്‌ത്രമാണ് സ്‌കൂളുകളിലെ പ്രധാന പാഠ്യപദ്ധതി. 10 വയസ്സാവുമ്പോൾ  ആൺകുട്ടികളെ Jungvolk എന്ന സംഘടനയിൽ ചേർക്കും, 14 വയസ്സാവുമ്പോൾ ഇവരെ  Hitler Youth എന്ന സംഘടനയിലോട്ട് ചേർക്കും. അങ്ങനെ തനിക്കുവേണ്ട രീതിയിൽ  യുവാക്കളെ ഹിറ്റ്ലർ സൃഷ്ടിച്ചെടുത്തു.  ഇത്പോലെ, ഒരക്ഷരം  തിരിച്ചുപറയാനാവാത്ത ജനങ്ങളെ, പരമാവധി ചൂഷണം ചെയ്‌താണ്‌, ഹിറ്റ്ലർ തന്റെ  സാമ്രാജ്യം കെട്ടിപൊക്കിയത്.

Holocaust എന്ന് പറയുന്നത് കൊണ്ട്  നമ്മൾ പ്രധാനമായും അർത്ഥമാക്കുന്നത്. 1941 - 1945 കാലയളവിൽ നടന്ന  ജൂതന്മാരുടെ കൂട്ടക്കൊലയാണ്. പക്ഷെ, അത് മാത്രമായിട്ട് അതിനെ ഒതുക്കുന്നത്  ശരിയല്ല. 1933 Hitler അധികാരത്തിൽ ഏറിയപ്പോൾ മുതൽ ജൂതന്മാർ യാതന  അനുഭവിക്കുന്നതാണ് (ജൂതന്മാർ മാത്രമല്ല, നാസി ഐഡിയോളജിക്ക് വിരുദ്ധമായ  എല്ലാവരും). 1935 ഇൽ ഇറക്കിയ Nuremberg Laws ആണ് ഇതിൽ ഏറ്റവും ശ്രദ്ധ നേടിയ  ആദ്യത്തെ കാര്യം. പിന്നീട് അങ്ങോട്ട് അവരുടെ ജീവിതം ദുരിതമായിരുന്നു.  ജൂതന്മാരെ മാത്രമല്ല  സോവിയറ്റ് യുദ്ധതടവുകാർ, റൊമാനികൾ(ജിപ്‌സി - ഇവർ  പണ്ട് ഇന്ത്യയിൽ നിന്ന് കുടിയേറിയവർ ആണ് )  സോവിയറ്റ് ,പോളിഷ് ,സെർബിയൻ  പൗരന്മാർ, ശാരീരിക മനസികവൈകല്യമുള്ളവർ, രാഷ്ട്രീയ-മത പ്രതിയോഗികൾ,  സ്വവർഗ്ഗരതിക്കാർ ഇവരെയെല്ലാം കൊന്നൊടുക്കിയിരുന്നു. ജൂതന്മാരെ ഒഴിച്ചാൽ,  ഇവരുടെ എണ്ണം മാത്രം 11 ദശലക്ഷം വരുമെന്നാണ് കണക്ക്. 1941-1945 നിടക്ക്  പ്രധാനമായും നടന്നത്, ഗ്യാസ് ചേമ്പറുകളിൽ നടത്തിയ കൊലപാതകങ്ങൾ ആണ്.  1942  ഇൽ നടന്ന "Wannsee Conference" ആണ് ഇത്തരം കൊലപാതകങ്ങൾക്ക് നിയമപരമായ സാധുത  നൽകിയതും, എല്ലാ മന്ത്രാലയങ്ങളിലുമുള്ള തലവന്മാരുടെ അംഗീകാരം  ഉറപ്പാക്കിയതും. അതിനു മുൻപും, ശേഷവും ആയി വെടി വെച്ച് ഒരുപാട് പേരെ  കൊന്നിട്ടുണ്ട് (Holocaust By Bullets)                                

ഇനി Holocaust Denial നടത്തുന്നവർ ഉന്നയിക്കുന്ന വാദങ്ങളും പ്രതിവാദങ്ങളും പ്രതിപാദിക്കാം:

അതിനു  മുൻപായി ഒരു കാര്യം പറയാനുള്ളത്. നാസികൾ തങ്ങൾ ഇത്തരം കാര്യങ്ങൾ  ചെയ്യുന്നു എന്ന്, കഴിവതും പുറത്തറിയാക്കാതിരിക്കാൻ ശ്രമിച്ചിരുന്നു. അവർ  "Special Treatment" (Euphemisms)  പോലെയുള്ള വാക്കുകൾ ആണ് പല രേഖകളിലും  ഉപയോഗിച്ചിരുന്നത്. മൃതദേഹങ്ങൾ ഉന്മൂലനം ചെയ്യാൻ, ജൂതന്മാർ  തന്നെയായിട്ടുള്ള ഒരു പ്രത്യേക വിഭാഗം (Sonderkommando)  തന്നെയുണ്ടായിരുന്നു.

ഇനി, Holocaust നടന്നു എന്നുള്ളതിന് തെളിവുകൾ  നിരത്താൻ ആണെങ്കിൽ നിരവധിയാണ്. അത് ഈ പോസ്റ്റിന്റെ പരിധിയിൽ നിൽക്കില്ല;  നിരവധി നിരവധി അനുഭവസ്ഥർ, എഴുതപെട്ട രേഖകൾ, റിപ്പോർട്ടുകൾ,  ദൃക്‌സാക്ഷികളുടെ (നാസികളടക്കം) മൊഴികൾ, ക്യാമ്പുകൾ തന്നെ, ചിത്രങ്ങൾ,  വിഡിയോകൾ etc .... ഇതെല്ലം, ജൂതന്മാരുടെ ഗൂഢാലോചനയുടെ ഭാഗം (ഇസ്രായേൽ  സ്ഥാപിക്കുന്നതിനും, അമേരിക്കയുടെ ഫണ്ട് കിട്ടുന്നതിനും, സിമ്പതി  വാങ്ങിച്ചുക്കൂട്ടുന്നതിനും, മറ്റു പല കാരണങ്ങൾ കൊണ്ടും) ആയി  കെട്ടിച്ചമച്ചതാണെന്നാണ് ഹോളോകാസ്റ്റ് നിരസിക്കുന്നവർ വാദിക്കുന്നത്. എന്ത്  കൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നതെന്ന് ചോദിച്ചാൽ, ഇവർ കൈ മലർത്തും  അല്ലെങ്കിൽ എന്തെങ്കിലും മുടന്തൻ ന്യായവുമായി വന്ന് ഉരുണ്ടുകളിക്കും.  

അത്കൊണ്ട്,  ഇവർ മുന്നോട്ട് വെക്കുന്ന ചില വാദങ്ങൾക്കുള്ള  പ്രതിവാദങ്ങൾ താഴെ  കൊടുക്കാം.  (ഇവരുടെ വാദങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല എന്നാണ് മിക്ക  മുഖ്യധാരാ ചരിത്രകാരന്മാരും പറയുന്നത്)

->ഇവർ പ്രധാനമായി പറയുന്ന  ഒരു കാര്യമാണ് , നാസി നേതൃത്വത്തിൽ ഉള്ള ഒരാൾ പോലും ഇത്തരം കാര്യങ്ങൾക്ക്  നിർദ്ദേശം കൊടുത്തതിനു രേഖകൾ ഇല്ല എന്നുള്ളത്. ചില രേഖകൾ ഉണ്ട്, ചില രേഖകൾ  നാസികൾ നശിപ്പിച്ചിട്ടുണ്ടാവണം. പക്ഷെ, Adolf Hitler, Heinrich Himmler,  Joseph Goebbels എന്നിവർ ഇതിനെ പറ്റി പറയുന്നതിന് തെളിവുകൾ ഉണ്ട്. അത് താഴെ  നിരത്താം.

 << ...എനിക്ക് ഒരു തവണ കൂടി ഇന്ന് പ്രവാചകൻ ആവണം:  പല രാഷ്ട്രങ്ങളിലുമുള്ള ജൂതന്മാർ ഒരു തവണ കൂടി, രാഷ്ട്രങ്ങളെ മറ്റൊരു  മഹായുദ്ധത്തിലേക്ക് തള്ളിവിട്ടാൽ, അതിന്റെ ഫലം ഭൂമിയുടെ ബോൾഷെവിസേഷനും   (Bolshevization)  , അതുവഴി ജൂതന്മാരുടെ വിജയവും ആയിരിക്കില്ല, മറിച്ചു  യൂറോപ്പിൽ ഉള്ള ജൂതന്മാരുടെ നാശമായിരിക്കും അത് ! >>
(Adolf Hitler, 30 January 1939) [1].
ജൂതന്മാരാണ്  കമ്മൂണിസം വളർത്തുന്നതെന്ന് ഒരു ധാരണ hitler വെച്ച് പുലർത്തിയിരുന്നു. പല  തവണ Hitler ഇതുപോലെയുള്ള പരാമർശങ്ങൾ  നടത്തുന്നുണ്ട്. 1942 ഇൽ ഹിറ്റ്ലർ  നടത്തിയ പ്രസംഗത്തിൽ ജൂതന്മാരുടെ ഉന്മൂലനത്തെ പറ്റി വ്യക്തമായി  പറയുന്നുണ്ട്. അത് മാത്രമല്ല, മരിക്കുന്നതിന്റെ തലേദിവസം ഇറക്കിയ തന്റെ  ടെസ്റ്റമെന്റിൽ ജൂതന്മാരുടെ കൊലപാതകത്തെ പറ്റി പരാമർശിക്കുന്നുണ്ട്. Mein  Kampf എന്ന പുസ്തകത്തിലും ജൂത വിരോധം കാണാൻ സാധിക്കും.        

<<   ജൂതന്മാരുടെ ഒഴിപ്പിക്കൽ ആണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്, അതായത്  ജൂതന്മാരുടെ ഉന്മൂലനം. വളരെ എളുപ്പത്തിൽ പറയാവുന്ന കാര്യമാണിത് :  "ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ്",  അത് പാർട്ടിയിൽ ഉള്ള എല്ലാവരും പറയുന്ന  കാര്യമാണ്, "ശരിയാണ് , നമ്മുടെ പരിപാടിയിൽ അതുണ്ട് , ജൂതന്മാരെ  ഇല്ലാതാക്കും, അവരുടെ ഉന്മൂലനം  – അത് നടന്നിരിക്കും. >>
(Posen Speech , Heinrich Himmler, October 4, 1943)

ജോസഫ് ഗോബൽസിന്റെ ഡയറിയിൽ നിന്നുള്ള ഒരു ഭാഗം,താഴെ കൊടുക്കുന്നു :

<<  February 14, 1942:  Fuhrer, ഒരു തവണ കൂടി യൂറോപ്പിലുള്ള ജൂതന്മാരെ  തുടച്ചു നീക്കാൻ ഉള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. അതിൽ ഒരു വൈകാരിതയും  വെച്ച് പുലർത്തേണ്ടതില്ല. ജൂതന്മാർ അവരെ വിഴുങ്ങിയ ഈ മഹാദുരന്തം  എന്ത്കൊണ്ടും അർഹിക്കുന്നതാണ്. ഞങ്ങളുടെ ശത്രുക്കളുടെ ഉന്മൂലനവും,  ജൂതന്മാരുടെ ഉന്മൂലനവും ഒരുമിച്ചു കൊണ്ടുപോകും. ഒരു ദയാദാക്ഷിണ്യവുമില്ലാതെ  എത്രയും വേഗം ഞങ്ങൾക്ക് ഇത് ചെയ്യണം.

March 27, 1942: ഒരു വിധി  ജൂതന്മാരുടെ മേലുണ്ട്, അത് വളരെ ക്രൂരമാണ്, പക്ഷെ എന്ത്കൊണ്ടും അവർ  അതിനർഹതപെട്ടവരാണ്. ജൂതന്മാർ മറ്റൊരു  ലോകമഹായുദ്ധം കൊണ്ടുവരുമെന്ന് Fuhrer  നടത്തിയ പ്രവചനം വളരെ ഭയങ്കരമായ രീതിയിൽ സത്യമായിക്കൊണ്ടിരിക്കുന്നു. ഇതിൽ  വൈകാരികതയൊന്നും വെച്ച് പുലർത്തേണ്ടതില്ല. ഞങ്ങൾ ജൂതന്മാരെ  എതിർത്തില്ലെങ്കിൽ അവർ ഞങ്ങളെ നശിപ്പിക്കും. ഇത് ആര്യൻ വംശജരും, നികൃഷ്ടരായ  ജൂതന്മാരും തമ്മിൽ ഉള്ള ഒരു ജീവൻ മരണ പോരാട്ടമാണ്.  >>

ഇതെല്ലാം, ജൂത ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുള്ള വാദങ്ങൾ എല്ലാം തകർന്നിട്ടുള്ളതാണ്.

->  പിന്നെ ഇവർ ഉന്നയിക്കുന്ന മറ്റൊരു വാദമാണ്, ജൂതന്മാരെ കൊല്ലുവാനുള്ള  ഗ്യാസ് ചേമ്പറുകൾ നിലനിന്നിട്ടില്ല, മറിച്ചു ഗ്യാസ് ചേമ്പറുകൾ എന്ന്  പറയുന്ന ഇടങ്ങൾ വേറെ ആവശ്യങ്ങൾക്കാണ്‌ ഉപയോഗിചിരുന്നതെന്ന്. പ്രധാന  തെളിവായി ഇവർ മുന്നോട്ട് വെക്കുന്നത് "Leutcher Report" ആണ്; Fred A  Leutcher എന്ന യാതൊരുവിധ അക്കാഡമിക് യോഗ്യതയും, ഇല്ലാത്ത ഒരു വ്യക്തി ചില  ഗ്യാസ് ചേമ്പറുകളിൽ പോയി, അശാസ്‌ത്രീയമായി നടത്തിയ പഠനങ്ങളുടെ കണ്ടെത്തലുകൾ  ആണ് അതിൽ കൊടുത്തിരിക്കുന്നത്. പക്ഷെ അത് Pseudo - Scientific റിപ്പോർട്ട്  ആണെന്ന് തെളിഞ്ഞു. Leutcher റിപ്പോർട്ടിൽ ഉള്ള പ്രധാനമായിട്ടുള്ള ഒരു  വാദം. ആളുകളെ കൊല്ലാൻ  ഉപയോഗിച്ച Cyanide ന്റെ അംശം ഗ്യാസ് ചേമ്പറുകളിൽ  കണ്ടെത്താൻ ആയില്ല എന്നതാണ്. പക്ഷെ, പിന്നീട് "ശാസ്‌ത്രജ്ഞർ", നടത്തിയ  പഠനങ്ങളിൽ സയനൈഡിന്റെ അംശങ്ങൾ കണ്ടെത്തുകയുണ്ടായി. Cyanide ഉണ്ടായിരുന്നു  എന്ന്  കണ്ടെത്തിയത് കൊണ്ട്, വാദങ്ങൾ നിന്നില്ല, പല വാദങ്ങളും ഇവർ  ഉന്നയിച്ചിരുന്നു. ഈ വാദങ്ങളെ പൊളിച്ചുകൊണ്ട് Richard J Green എന്ന chemist  ഒരു പേപ്പർ പബ്ലിഷ് ചെയ്‌തിരുന്നു.        

-> പിന്നെ  "പ്രധാനമായും" ഇവർ മുന്നോട്ട് വെക്കുന്ന ഒരു വാദം, "6 ദശലക്ഷം" ജൂതർ  കൊല്ലപ്പെട്ടു, എന്നതിൽ "6 ദശലക്ഷം" എന്ന  സംഘ്യ എങ്ങനെ  വന്നുവെന്നുള്ളതാണ്. ഇവർ മുന്നോട്ട് വെക്കുന്ന ഏറ്റവും രസകരമായ ഒരു കാര്യം,  ഈ "6 ദശലക്ഷം" എന്നുള്ള സംഖ്യ പുതിയതല്ല,  പണ്ടുമുതലേ (യുദ്ധത്തിനൊക്കെ  മുൻപേ) ജൂതന്മാർ ഇത് പറയുന്നുണ്ടെന്നാണ്. അതിനുവേണ്ടി 1800 കളുടെ അവസാനം  മുതലുള്ള ചില രേഖകൾ ഇവർ ചൂണ്ടിക്കാട്ടാറുണ്ട്. ആ രേഖകളിൽ ചിലതിൽ "6 ദശലക്ഷം  ജൂതന്മാർ പീഡനം അനുഭവിക്കുന്നു" എന്ന പരാമർശങ്ങളുണ്ട്. ഈ രേഖകളിൽ നല്ലൊരു  പങ്ക് വ്യാജമുണ്ട്, രേഖകൾ സത്യമായിരുന്നാൽ തന്നെ അത് ഒന്നും തന്നെ  സൂചിപ്പിക്കുന്നില്ല. കാരണം, ജൂതന്മാരോട് ബന്ധപെട്ട്  "6 മില്യൺ" എന്ന  സംഘ്യ മാത്രമാണ് ചരിത്രത്തിൽ ഉള്ളതെന്ന് ഇവർക്ക് ഉറപ്പിക്കാൻ കഴിയുമോ,  തീർച്ചയായും ഇല്ല. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം മരിച്ച ജൂതന്മാരുടെ  എണ്ണം 5 ദശലക്ഷത്തിനും 6 ദശലക്ഷത്തിനും ഇടക്കാണ്, അല്ലാതെ 6 ദശലക്ഷമല്ല.   പിന്നെ മരണസംഘ്യ, പല സ്ഥലങ്ങളിൽ നിന്നുള്ള മരണങ്ങളുടെ നിരക്കും, ജനസംഘ്യ  പോലെയുള്ള കാര്യങ്ങൾ ഒക്കെ കണക്കിലെടുത്താണ് നിർണയിച്ചത്. ഇത് മുഴുവൻ  ജൂതന്മാരുടെ ഗൂഢാലോചന ആയിരുന്നെങ്കിൽ, ഈ "6 മില്യൺ" എന്ന ഒരു തുക, ഇങ്ങനെ  ഒരു ചോദ്യത്തിന് വഴി വെക്കാതെ, അവർക്ക് വളരെ എളുപ്പത്തിൽ  ഒഴിവാക്കാമായിരുന്നല്ലോ. ചരിത്രത്തിൽ ഉള്ള ഏതെങ്കിലും ഒരു രേഖയിൽ  ജൂതന്മാരുമായി ബന്ധപ്പെട്ട്  "6 മില്യൺ" എന്ന സംഖ്യ കണ്ടിട്ട്,  ആ രേഖയുടെ  മറ്റുവശങ്ങളെല്ലാം മറച്ചുവെച്ചു, ഹോളോകാസ്റ്റ് നടന്നിട്ടില്ല എന്ന്  സ്ഥാപിക്കാൻ ശ്രമിക്കുന്നത്, "മേഘങ്ങളിലും" മറ്റും മതദൈവങ്ങളുടെ രൂപങ്ങളോ,  അടയാളങ്ങളോ പോലെ "തോന്നിയിട്ട്" , മതഗ്രന്ഥങ്ങളിൽ ഉള്ളത് സത്യം ആണെന്ന്  വാദിക്കുന്നത് പോലെയാണ്.          
 
ഇത് മാത്രമല്ല ഇവർ മുന്നോട്ട്   വെക്കുന്ന മറ്റൊരു കാര്യം, "World Almanac" എന്ന ഒരു പുസ്‌തകമാണ്‌.   "World Almanac" എന്ന് പറഞ്ഞാൽ,വരും വർഷത്തിലെ  പ്രധാനപ്പെട്ട കാര്യങ്ങൾ  എല്ലാം നിരത്തുന്ന ഒരു പുസ്‌തകമാണ്‌. അത് എല്ലാ വർഷവും ഇറങ്ങാറുണ്ട്. അതിൽ  പല വിഭാഗങ്ങളുടെ ജനസംഖ്യയും കൊടുത്തിട്ടുണ്ടാവും. ഇപ്പോൾ എങ്ങനെയാണ്  എന്നറിയില്ല, പണ്ട്, പക്ഷെ എല്ലാ വർഷവും,ഓരോ വിഭാഗങ്ങളുടെ ജനസംഘ്യ  എടുക്കുന്നത് പ്രാർത്തികമല്ലാത്തത്കൊണ്ട്, മുൻവർഷങ്ങളിലെ എസ്റ്റിമേറ്റ്  പ്രകാരം ആയിരുന്നു, പുതിയ വർഷത്തിലെ ജനസംഘ്യ നിർണയിക്കുന്നത്. 1948 ഇൽ ഉള്ള  World Almanac ഇൽ ഉള്ള ഒരു ഭാഗം എടുത്ത് കാണിച്ചിട്ട്, ഇവർ പറയുന്നത്,  ജൂതന്മാരുടെ ആഗോള ജനസംഘ്യ 1948 ഇൽ 15.7 മില്യൺ ആയിരുന്നു എന്നാണ്.  യുദ്ധത്തിന് മുൻപ് 15.3 മില്യൺ ആയിരുന്നു എന്നും. അപ്പോൾ ജൂതന്മാരുടെ  ജനസംഘ്യ കൂടിയിട്ടുണ്ട്, അതിനർത്ഥം holocaust നടന്നിട്ടില്ല എന്ന്, ഇതാണ്  ഇവരുടെ വാദം. World Almanac നെ കഴിഞ്ഞും വളരെ ആധികാരികമായ രേഖകൾ ഇവർ  പരിഗണിക്കുന്നില്ല എന്നത് ഒരു കാര്യം. ഈയൊരു സംഭവത്തെ മാത്രം   അടിസ്‌ഥാനമാക്കി, വേറെയെല്ലാ തെളിവുകൾക്ക് നേരെയും കണ്ണടച്ച് ഹോളോകാസ്റ്റ്  നിരസിക്കുന്നു, ഇത്രയേറെ തെളിവുകൾ ഉള്ളപ്പോൾ, World Almanac നു "തെറ്റിയത് " ആയിരിക്കാം എന്ന് പോലും ഇവർക്ക് ചിന്ത പോകുന്നില്ല, മറിച്ചു World Almanac  ശരിയാണ്, വേറെ ശക്തമേറിയ തെളിവുകൾ തെറ്റാണെന്നല്ലേ ഇവർ വാദിക്കുന്നത്.  എന്നാൽ സംഭവിച്ചത് ഇങ്ങനെയാണ്, 1938 - 1948 വരെ പ്രസിദ്ധീകരിച്ച World  Almanac എല്ലാം 1938 ഇൽ ഉള്ള എസ്റ്റിമേറ്റ് പ്രകാരം ആണ് ജനസംഘ്യ  കണക്കാക്കിയിരിക്കുന്നത്, അതാണ് അങ്ങനെ ഒരു തെറ്റ് സംഭവിച്ചത് (യുദ്ധം  ആയിരിക്കാം പുതിയ ഒരു ജനസംഘ്യ എസ്റ്റിമേറ്റ് എടുക്കാൻ വൈകിപ്പിച്ചത് ).  1949 ഇൽ World Almanac ഈ തെറ്റ് പരിഹരിക്കുന്നുണ്ട്. ജൂതന്മാരുടെ ജനസംഘ്യ  11 മില്യൺ ആണ് അതിൽ കാണിക്കുന്നത്. യുദ്ധത്തിന് ശേഷം 1946 ഇൽ തന്നെ ഏകദേശം  ഒരു കണക്ക് ലഭിച്ചിരുന്നു, American Jewish Yearbook ന്റെയും ,   Anglo-American Committee of Inquiry ന്റെയും റിപ്പോർട്ട് പ്രകാരം  ജൂതന്മാരുടെ ജനസംഘ്യയിൽ കുറഞ്ഞത് 6 ദശലക്ഷത്തോളം എങ്കിലും കുറവുണ്ട്. [2]                         

പിന്നെ ഇവർ മുന്നോട്ട് വെക്കുന്ന മറ്റൊരു  വാദം ഒരു International Committee of the Red Cross(ICRC) റിപ്പോർട്ടിൽ  300,000 പേർ മാത്രം മരിച്ചിട്ടുള്ളു എന്നൊരു കുപ്രചരണം ആണ്. പിന്നീട്,   ICRC യുടെ പേരിൽ നടക്കുന്നത്, false propaganda ആണെന്ന് ICRC തന്നെ  പറയുകയുണ്ടായി. [3]      
 
പല ക്യാമ്പുകളിൽ നിന്നും അവിടുന്ന് എത്ര  പേർ മരിച്ചു എന്നതിന്റെ ഒരു ഏകദേശ കണക്ക്  ലഭ്യമാണ്. അതുമായി ബന്ധപ്പെട്ട  റിപോർട്ടുകൾ Nuremberg Trials കളിൽ സമർപ്പിക്കുകയുമുണ്ടായി. അതിൽ  നിന്നെല്ലാം നമുക്ക് ഒരു എസ്റ്റിമേറ്റ് കിട്ടും. അത് മാത്രമല്ല, ഗ്യാസ്  ചേമ്പറുകളും, കോൺസെൻട്രേഷൻ ക്യാമ്പുകളിലെ കഷ്ടതയും,രോഗങ്ങളും മാത്രമല്ല  ജൂതന്മാരുടെ മരണ കരണമായിരുന്നത്.  വെടിവെച്ചും മറ്റും ഒക്കെ കൊലപാതകം  നടത്തിയിരുന്നു. മാത്രമല്ല രേഖകൾ കഴിവതും നാസികൾ നശിപ്പിച്ചിരുന്നു.  അത്കൊണ്ട് നമുക്ക്, നോക്കാൻ സാധിക്കുന്ന ഏറ്റവും പ്രധാനമായിട്ടുള്ള ഒരു  കാര്യം pre/post war ജൂതന്മാരുടെ പോപ്പുലേഷനിൽ ഉള്ള                                             
വ്യത്യാസമാണ്. അത് പല ചരിത്രകാരന്മാരുടെയും  പഠനങ്ങൾ പ്രകാരം 5-6 മില്യൺ ഇടക്കാണ്. ("Yad Vashem - The World Holocaust  Remembrance Center"  ഇസ്രായേലിൽ ഹോളോകാസ്റ്റ് ന് ഓർമക്കായി  സ്‌ഥാപിച്ചതാണ്. ഏകദേശം നാസികളുടെ ക്രൂരതക്കിരയായ നാല് മില്യണിലധികം  ജൂതന്മാരുടെ പേരുകൾ അവർ ഇതുവരെ ശേഖരിച്ചിട്ടുണ്ട്. അവരുടെ പബ്ലിക്  ഡാറ്റാബേസിൽ ആ പേരുകൾ ലഭ്യമാണ്. [4] )  

 
ഇത് മാത്രമല്ല,  നാസികളുടെ കയ്യിൽ നിന്ന് കിട്ടിയ സുപ്രധാനമായിട്ടുള്ള ഒരു തെളിവാണ് "Hofle  Telegram", അത് enigma machine ഉപയോഗിച്ച് encrypt ചെയ്‌താണ്‌ അയച്ചത്.  പക്ഷെ, engima machine ഈ ടെലിഗ്രാം അയച്ച സമയത്തു ബ്രേക്ക്  ചെയ്യപ്പെട്ടിരുന്നു  (ബ്രേക്ക് ചെയ്ത കാര്യം നാസികൾക്ക് അറിയിലായിരുന്നു).  പക്ഷെ അന്ന് ഇത് വായിച്ച ഇംഗ്ളീഷുകാർക്ക് എന്താണ് സംഗതി എന്ന്  പിടികിട്ടിയിരുന്നില്ല. അതിൽ  ചില നമ്പറുകൾ പരാമർശിച്ചിട്ടുണ്ടായിരുന്നു,  അത് മുഴുവൻ കൂട്ടിയ ഒരു തുകയുമുണ്ട്. ആകെ തുക , 1,274,166 ആണ്. പിന്നീട്  യുദ്ധത്തിന് ശേഷം കണ്ടെത്തിയ "Kohrer" റിപ്പോർട്ടിൽ, ഒരു ഭാഗത്തു  പറഞ്ഞിരിക്കുന്നത് , Operation Reinhard മൂലം, 1942 ഇൽ, പോളണ്ടിലെ പല  ക്യാമ്പുകളിൽ ആയി കൊന്നത്, 1,274,166 ജൂതന്മാരെ എന്നാണ്, അത്പോലെ തന്നെ ഓരോ  ക്യാമ്പിലും എത്ര പേര് വീതം കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും  പറഞ്ഞിട്ടുണ്ട്.  Hofle Telegramil പറഞ്ഞിട്ടുള്ള ഓരോ നമ്പറുകൾ, ഓരോ  ക്യാമ്പുകളിൽ  കൊല ചെയ്യപ്പെട്ട ജൂതന്മാരുടെ എണ്ണമാണ്, ഈ നമ്പറുകളെല്ലാം  രണ്ടു റിപ്പോർട്ടുകളിലും യോജിക്കുന്നുമുണ്ട് !! ഈ പറഞ്ഞത് ഒരൊറ്റവർഷത്തെ  കണക്കാണ്, അതും പോളണ്ടിലെ ക്യാമ്പുകളിലെ മാത്രം, അതായത്, ഒരു വർഷം കൊണ്ട്,  അവിടങ്ങളിൽ മാത്രം കൊന്നൊടുക്കിയത് 1.24 മില്യൺ ജൂതന്മാരെ. "Jäger report" ,  "Himmlers Report",  Euphemisms(Special Treatment പോലെയുള്ള പദങ്ങൾ)  ഇല്ലാതെ കൊലപാതകങ്ങളെ പറ്റി പരാമർശിക്കുന്ന മറ്റ് രണ്ട് റിപ്പോർട്ടുകൾ ആണ്.

->  പിന്നെ ഒരു വാദം, ആൻ ഫ്രാങ്കിന്റെ (Anne Frank) ഡയറി വ്യാജം ആണെന്നാണ്.  അത് വ്യാജമല്ല എന്ന് നിസ്സംശയം തെളിഞ്ഞിട്ടുള്ളതാണ്. [5]      

->  Holocaust Deny ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നത്, അതവരെ  ഭയന്നിട്ടാണെന്നും, അവരുടെ വാദങ്ങളെ പ്രതിരോധിക്കാൻ കഴിയാഞ്ഞിട്ടും  ആണെന്നുള്ള ഒരു വാദവും ഇവർ ഉന്നയിക്കുന്നുണ്ട്. മുഖ്യധാരാ ചരിത്രകാരന്മാർ  ഇവരുടെ വാദങ്ങളെ പരിഗണിക്കുന്നത് പോലുമില്ല, എന്നുള്ളത് ഞാൻ പറഞ്ഞുവല്ലോ.  പല രാജ്യങ്ങളും ഇവർക്കെതിരെ നടപടിയെടുക്കുന്നത് മറ്റൊന്നുംകൊണ്ടല്ല,  ഇത്രയേറെ ശക്തമേറിയ വാദങ്ങൾ ഹോളോകാസ്റ്റ് നടന്നു എന്നത് സമർത്ഥിക്കാൻ  ഉള്ളപ്പോഴും, കേവലം അടിസ്ഥാനരഹിതമായ വാദങ്ങൾ ആണ് ഇവർ ഉന്നയിക്കുന്നത്. പല  നിയോ നാസി സംഘടനകളുടെ വളർച്ചക്ക് കാരണമാകും ഇതുപോലെയുള്ള വാദങ്ങൾ, അത്  പ്രതിരോധിക്കേണ്ടതുണ്ട്, മാത്രമല്ല ഒരു വിഭാഗത്തോടുള്ള അടിസ്ഥാനരഹിതമായ  വെറുപ്പും ഇത്തരം വാദങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. പോരാത്തതിന് ഇവരിൽ  ഭൂരിഭാഗം പേരും നിയോ നാസി ചിന്തഗതി ഉള്ളവർ ആണ് താനും.            
 
എന്നിരുന്നാൽ  തന്നെ ചില ചരിത്രകാരന്മാർ "Freedom of Speech" ഇവർക്കനുവദിക്കണമെന്നും,  ഇവരുടെ വാദങ്ങളെ പ്രതിരോധിക്കാൻ ആവശ്യത്തിന് തെളിവുകൾ ഉള്ളപ്പോൾ ഇവരെ  ഭയക്കേണ്ടതില്ല എന്നുമുള്ള നിലപാട് പുലർത്തുന്നുമുണ്ട്. അതിനുദാഹരണം ആണ്  Nizkor പ്രൊജക്റ്റ് ഒക്കെ. ഈ ചിന്താഗതി പുലർത്തുന്ന Deborah Lipstadt തന്റെ  പുസ്തകത്തിൽ, കുപ്രസിദ്ധനായ David Irving നെ (Holocaust Denier) നല്ല  രീതിയിൽ വിമർശിക്കുന്നുണ്ട്. അതിനെതിരെ David Irving കേസ് കൊടുക്കയുണ്ടായി.  വടി കൊടുത്തു അടി വാങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ. കോടതിയിൽ David Irving  ദയനീയമായി പരാജയപ്പെടുകയും, 2 മില്യൺ പൗണ്ട് നഷ്ടപരിഹാരം കൊടുക്കാൻ കോടതി  വിധിക്കുകയും ചെയ്‌തു. ഇത്പോലെ തന്നെ കോടതി പിഴ വിധിച്ച സാഹചര്യം IHR നും  ഉണ്ടായിട്ടുണ്ട്.  

ഇവരുടെ മറ്റു പല വാദങ്ങളും കേൾക്കുമ്പോൾ,  Wolfgang Pauli എന്ന ഭൗതികശാസ്‌ത്രജ്ഞൻ പറഞ്ഞ ഒരു കാര്യമാണ് ഓർമ്മവരുന്നത്   "That is not only not right, it is not even wrong" ... അതായത് നമുക്ക്  ഒരു കാര്യം തെറ്റാണെന്ന് പറയണമെങ്കിൽ തന്നെ അതിന് അൽപ്പമെങ്കിലും യുക്തി  ഉണ്ടാവണം.

Links
==================================================================


(1946 report)




(താഴെ കൊടുത്തിരിക്കുന്നത്, Wobbelin ക്യാമ്പിൽ നിന്നുള്ള ഒരു ചിത്രം, മോചിക്കപെട്ട തടവുകാരിൽ, ആശുപത്രികളിലേക്ക് കൊണ്ടുപോയവരുടെ ആദ്യ സംഘത്തിൽ ഉൾപ്പെടാൻ സാധിക്കാത്തത് മൂലം ആണ് ഇദ്ദേഹം കരയുന്നത് )
....


Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc

Comments

Popular posts from this blog

Artisan Wells Basins

Artisan Wells and Basins Artesian wells are a type of well that harnesses the natural pressure of water trapped underground to force water to the surface without pumping. This phenomenon occurs in specific geological formations known as artesian basins . Key Terminologies and Concepts Aquifer: A geological formation that can store and transmit water. It is typically made up of porous rocks or sediments like sandstone or gravel. Confined Aquifer: An aquifer that is sandwiched between two impermeable layers (like clay or shale) that prevent water from escaping. Artesian Basin: A geological structure where a confined aquifer is tilted and has a recharge area at a higher elevation than the discharge area. This creates a pressure gradient that forces water to flow upwards. Potentiometric Surface: The theoretical level to which water would rise in a well drilled into an artesian aquifer if there were no restrictions. It is determined by the pressure head in the aquifer. Flowing Artesian

Groundwater – Porosity and Permeability

Groundwater refers to the water that resides beneath the Earth's surface in the pores and crevices of rock, sediment, and soil. Two key properties that influence the movement and storage of groundwater are porosity and permeability: 1. Porosity:    - Definition: Porosity refers to the volume percentage of void spaces (pores or openings) in a geological material, such as soil or rock.    - Role: Porosity determines how much water a subsurface material can hold. It is a measure of the material's capacity to store water.    - Factors: Porosity is influenced by the size and arrangement of particles within the material. Highly porous materials have more void spaces, while less porous materials have fewer.    - Units: Porosity is expressed as a percentage, with 0% indicating complete solidity (no pore spaces) and 100% indicating complete void space. 2. Permeability:    - Definition: Permeability refers to the ability of a geological material to transmit fluids, such as water. It meas

Water harvesting

Water harvesting 

Aquifer

  1. Aquifers:    - Definition: Aquifers are rocks and soils that possess both porosity and permeability.    - Porosity: Refers to the presence of open spaces (pores) within the material.    - Permeability: Indicates the ability of the material to transmit fluids (water, in this context) through those pores. 2. Aquicludes:    - Definition: Aquicludes are rocks and soils that have porosity but lack permeability.    - Porosity: They contain open spaces, but...    - Permeability: ...are not conducive to the easy movement of fluids due to the lack of interconnected pathways. 3. Aquitards:    - Definition: Aquitards have porosity, but their permeability is limited.    - Porosity: They have open spaces...    - Limited Permeability: ...yet the movement of fluids is slower or restricted compared to aquifers due to lower permeability. 4. Aquifuge:    - Definition: Aquifuge rocks and soils have neither porosity nor permeability.    - No Porosity: They lack open spaces for water to be stored...  

Water Table

Water Table, Saturated and Unsaturated Zones, Perched Water Table, and Springs Water Table Definition: The upper surface of the saturated zone in an aquifer. Fluctuations: The water table can fluctuate due to factors like precipitation, groundwater extraction, and seasonal changes. Importance: It determines the availability of groundwater for wells and other sources. Saturated and Unsaturated Zones Saturated Zone: The area below the water table where all the pores and spaces in the rock or sediment are filled with water. Unsaturated Zone: The area above the water table where the pores and spaces contain both water and air. This zone is also known as the vadose zone. Perched Water Table Definition: A localized water table that occurs above the main water table due to a lens of impermeable material within the unsaturated zone. Formation: Perched water tables often form in areas with lenses of clay or other impermeable materials. Impact: Perched water tables can create localize