ചെയ്യണം ചെയ്യണം എന്ന് തോന്നും,
പക്ഷേ...
ചെയ്യരുത്.
👁കണ്ണ് ചൊറിയുക
👃🏽മൂക്കിൽ വിരലിടുക
🦷പല്ലിന്റിടയിൽ കുടുങ്ങിയ
എല്ലിൻ കഷ്ണം ആരും കാണാതെ കണ്ണിറുക്കി നഖം കൊണ്ടു തോണ്ടിയെടുക്കുക,
✋🏿കൈയ്യിൽ അഴുക്കായാൽ ഉടുപ്പിൽ തുടയ്ക്കുക,
വല്ലവന്റേം മൊബൈലിൽ തൊട്ടു തലോടുക,
ആരാന്റെ ഒക്കത്തെ കുഞ്ഞിന്റെ കവിളിൽ ഞോണ്ടുക,
തുപ്പല് തൊട്ടു നോട്ടെണ്ണുക,
അപ്പുറത്തുള്ളവരുടെ പാത്രത്തിൽ കയ്യിട്ടു വാരുക....
ക്ഷണിച്ച സദ്യക്കൊക്കെ പോയി ചോറുണ്ണുക,
മേശപ്പുറം കണ്ടാൽ താളം കൊട്ടുക...
ചെണ്ടപുറത്തു കോലു വീഴുന്നിടത്തൊക്കെ തെണ്ടി നടക്കുക...
ഒര് ഗ്യാപ്പ് കിട്ടിയാൽ വീട്ടിലിരിക്കാതെ പാർക്കിലും ബീച്ചിലും മാളിലുമായി കണ്ടിടം നിരങ്ങി മണ്ടി നടക്കുക..
ചെയ്യണം, ചെയ്യണം എന്ന് തോന്നും...
പക്ഷേ...
#ചെയ്യരുത്.
#COVID19
#BreakTheChain
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment