കേശവാനന്ദഭാരതി കേസും നമ്മുടെ ഭരണഘടനയും
ഒരുപാട് കേട്ട് പരിചയം ഉള്ള കേസായിരിക്കും പലർക്കും ഇതു ഒരു പൊളിറ്റിക്കൽ വിദ്യാർത്ഥി ഭരണഘടന പഠിക്കുമ്പോൾ കേൾക്കുകയും ഒരുപാട് സ്ഥലത്തു ഉദാഹരണം പറയാൻ പറ്റുന്ന കേസ് ആണ്. ഒരു ദിവസം ക്ലാസ്സിൽ 2 മണിക്കൂർ കൊണ്ടു ആണ് അദ്ധ്യാപകൻ ഈ കേസ് പഠിപ്പിച്ചു അത്രക്ക് പ്രധാന്യം ഉള്ളത് തന്നെ ആണ് ഇതു അതേ തുടർന്ന് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി ഒരു 2മണികൂർ പ്രസെന്റേഷൻ നടത്താൻ ഉള്ള ഡാറ്റ സൂക്ഷിച്ചു വച്ചിട്ടുണ്ട് അതിൽ താല്പര്യം ഉള്ളവർക്ക് സമീപിക്കാം കാര്യത്തിലേക്ക് കടക്കാം.
സ്വതന്ത്ര ഇൻഡ്യയുടെ ചരിത്രത്തിൽ ഏറെ വ്യഖ്യാനിക്കപെട്ടിട്ടുള്ള സുപ്രധാന കേസുകളിലൊന്നാണ് കേശവാനന്ദ ഭാരതികേസ് അതും 1973ൽ ഡീറ്റയിൽസ് (keshavanand Bharati Vs state of Kerala,AIR 1973 SC1461:(1973)4 SCC.225).ഇതിനെ മൗലിക അവകാശ കേസ് (Fundamental right case) എന്നും അറിയപ്പെടുന്നു .ഇതിന്റെ പ്രത്യേകത സുപ്രിം കോടതിയുടെ ചരിത്രത്തിൽ പുറപ്പെടുവിച്ച വിധികളിൽ ഏറ്റവും കൂടുതൽ പേജുകൾ ഉള്ള വിധിയും ഇതു തന്നെയാണ് .മാത്രമല്ല ഉന്നത കോടതികളിൽ പല അവസരങ്ങളിലും കേസുകളിൽ ഒരു പ്രമുഖ സ്ഥാനം ഇതിനു ഉണ്ട് .
വിധിയുടെ പ്രത്യേകത
***********************
സുപ്രിം കോടതി രൂപീകരിക്കപ്പെട്ടത്തിൽ ഏറ്റവും വലിയ ഭരങ്ങാഘടനാ ഫുൾ ബെഞ്ച് ആണ് ആ വാദം കേട്ടത് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സിക്രിയും 12 ജഡ്ജിമാരുംമാണ് 68 ദിവസം നീണ്ടു നിന്ന വിസ്താരത്തിൽ പങ്കെടുത്തത്. വിധിഎഴുതിയതും കേശവാനന്ദ ഭാരതിക്ക് വേണ്ടി ഹാജർ ആയ വക്കിൽ പ്രശസ്തനായ പൽക്കിവാല ആയിരുന്നു.
ആരാണ് കേശവാനന്ദ ഭാരതി?
ഒരുപാട് വ്യക്തിവിവരണം നടത്തി ചരിത്രം എഴുതാൻ ഉദ്ദേശം ഇല്ല രണ്ടു വാക്കിൽ അവസാനിപ്പിക്കാം. കാസർകോടിന് സമീപം ഉളള എടനീർ മഠത്തിലെ സ്വത്തുക്കൾ കേരളസർക്കാർ ഏറ്റെടുത്തതോടെ അന്നത്തെ മഠത്തിന്റെ അധിപതി ആയ കേശവാനന്ദ ഭാരതി കോടതിയെ സമീപ്പിച്ചു ഭരണഘടനാ ഭേദഗതി നിയമത്തിന്റെ 24, 25 ഉപയോഗിച്ചു നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു.
പിന്നിലുള്ള പശ്ചാത്തലം
************************
ഈ കേസ് ഉണ്ടാകാൻ കാരണമായ സംഭവം ഭൂപരിഷ്കരണ നിയമം ആയിരുന്നു. സ്വാതന്ത്ര്യ അനന്തരം തുല്യതക്കുളള അവകാശം, സ്വത്തവകാശം(ആർട്ടിക്കിൾ 14,15,31 )എന്നിവ ഇല്ലാതാക്കുന്നുഎന്ന് ഉന്നയിച്ചു പല ഹൈക്കോടതികളിലുംറിട്ട് ഹർജികൾ ഫയൽ ചെയ്യപ്പെട്ടു അന്ന് സ്വത്ത്അവകാശം മൗലികഅവകാശമായിരുന്നു .
എന്താണ് മൗലിക അവകാശം?
എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് നമ്മുടെ ഭരണഘടന പ്രകാരം ആർട്ടിക്കിൾ 12 മുതൽ 35 വരെ പാർട് 3 ഇതിൽ ഉൾപെട്ടത് മൗലിക അവകാശം ഇതു നിഷേധിക്കപ്പെട്ടാൽ ഒരാൾക്ക് സുപ്രിം കോടതിയെയോ, ഹൈക്കോടതിയെയോ സമീപിക്കാം
കേസിന്റെ വിധിയിലേക്കുള്ള നാൾവഴികൾ
*************************
കേശവനന്ദഭാരതിയും മറ്റുള്ളവരും സമർപ്പിച്ച ഹർജികളിൽ നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു. ഇതു പിന്നീട് ഭരണഘടന ഭേദഗതി ചെയ്യാനുളള അധികാരം സംബന്ധിച്ച കേസ് ആയിമാറി അതായത് മൗലിക അവകാശങ്ങൾ കവർന്നു എടുക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതികൾ പോലും ചെയ്യാൻ ഉള്ള പാർലിമെന്റ് അധികാരവ്യാപ്തി യിലേക്ക് ആണ് വിരൽ ചൂണ്ടിയത്. ആർട്ടിക്കിൽ 368 അനുസരിച്ചു പാർലമെന്റിനു ഭരണഘടന ഭേതഗതി ചെയ്യുന്നതിനുള്ള അധികാരം ഉണ്ട് ഈ ആർട്ടിക്കിൾ ചരിത്രം നോക്കിയാൽ സൗത്താഫ്രിക്കൻ ഭരണഘടനിയിൽ നിന്നും എടുത്തത് ആണ് അതു ഇവിടെ പറഞ്ഞതു മനസിലാക്കാൻ വേണ്ടി മാത്രം .ഏററവും ശ്രദ്ധേയമായ പോയിന്റ് ഈ കേസിനു മുൻപ് വരെ ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിന് കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലായിരുന്നു. ഉദാഹരണമായി ഗോലക്നാഥ് V/sപഞ്ചാബ് സ്റ്റേറ്റ്(1967A I R 1643,1967 S C R(2)762) എന്ന കേസിൽ വിധി വന്നത് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാർലിമെന്റിന് ഇല്ല എന്നാണ്. എന്നാൽ തുടർന്ന് 1971 ലെ 24 ആം ഭരണഘടന ഭേദഗതി നിയമം പാസ്സാക്കി ഇതു വഴി മാറ്റം വരുത്തിയൊ റദ്ദാക്കിയോ നിലവിലുളള ഏത് വകുപ്പുകളും ഭേദഗതി ചെയ്യാൻ പാർലിമെന്റിന് കഴിയുമെന്നായി സത്യത്തിൽ ഇതു വായിക്കുന്നവർക്ക് പണികളും തിരിച്ചുള്ള പണികളും ആയി തന്നെ തോന്നും കോടതിയും പാർലമെന്റും തമ്മിൽ . എന്നാൽ സുപ്രിം കോടതി കേശവാനന്ദ ഭാരതി കേസിലൂടെ ലോക്നാഥ് കേസിന്റെ വിധിയും ആർട്ടിക്കിൾ 24,25 ന്റെ വിധികളും സുപ്രിം കോടതി മറികടന്നു .
കേശവാനന്ദ ഭാരതി കേസിന്റെ വിധി ഇപ്രകാരം ആയിരുന്നു. ഭരണഘടനയുടെ അടിസ്ഥാനതത്വത്തിൽ(basic structure)മാറ്റം വരുത്താതെ ഭരണഘടന ഭേതഗതി ചെയ്യാം എന്നായിരുന്നു. ഈ വിധിയിലൂടെ പാർലിമെന്റിനുള്ള അണിയന്ത്രിത അധികാരം അഥവാ ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തം (Doctrine of basic structure)വഴി നിയന്ത്രിക്കപ്പെട്ടു അല്പം യുക്തി ഉപയോഗിച്ചു ചിന്തിച്ചാൽ ഈ വിധി ഇല്ലായിരുന്നു എങ്കിൽ ഇപ്പോൾ എന്താകും എന്ന് മനസിലാക്കാൻ കഴിയും. വളരെ ലളിതമായി പറഞ്ഞാൽ നമ്മുടെ ഭരണഘടനയിൽ പാർലമെന്റിന് ഭേതഗതി ചെയ്യാൻ കഴിയുന്നതും അല്ലാത്തതും ആയ ഭാഗങ്ങൾ ഭരണഘടനയുടെ ഭാഗമായി എന്നും നില നിൽക്കേണ്ടത് ഉണ്ട് എന്നാണ് doctrine of basic structure സിദ്ധാന്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്തയാലും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു നാഴികകല്ലായി കേശവാനന്ദ ഭാരതി കേസിനെ കരുതാം
Nb-ഒരുപാട് കാര്യങ്ങൾ വിട്ടു കളഞ്ഞിട്ടുണ്ട് ആദ്യമേ പറഞ്ഞല്ലോ രണ്ടു മണിക്കൂർ പ്രസെന്റേഷൻ നടത്താൻ ഉള്ള കാര്യങ്ങൾ ഉണ്ട് ആർകെങ്കിലും താൽപ്പര്യം ഉണ്ട് എങ്കിൽ തരാൻ സന്നദ്ധമാണ്
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment