കേരളസംസ്ഥാന ഐടി മിഷൻ വഴി സ൪ക്കാ൪ ഓഫീസുകൾക്ക് ഉപയോഗിക്കുന്നതിനായി "@kerala.gov.in" എന്ന സ൪ക്കാരിന്റെ സ്വന്തം ഡൊമൈനിലുളള ഔദ്യോഗിക ഇമെയിൽ വിലാസങ്ങൾ കേരളസ്റ്റേറ്റ് ഐടി മിഷൻ അനുവദിക്കുന്നതായി അറിയാൻ കഴിഞ്ഞു.
അവിടെ നിന്നും ലഭിക്കുന്ന ഇമെയിൽ വിലാസത്തിന്റെ മാതൃക താഴെപ്പറയുംപ്രകാരമായിരിക്കും.
ആദ്യം സെക്ഷൻ ഏതാണെന്നതാണ് നല്കേണ്ടത്. ഉദാ:Estt- എസ്റ്റാബ്ലിഷ്മെന്റ് സെക്ഷൻ, Accounts –അക്കൗണ്ട്സ് സെക്ഷൻ, Pf – പിഎഫ് സെക്ഷൻ, bill – ബിൽ സെക്ഷൻ എന്നിങ്ങനെ
രണ്ടാമത് ഓഫീസിന്റെ പേര്. ഉദാ: tsovarkala- താലൂക്ക് സപ്ലൈ ഓഫീസ് വ൪ക്കല, vokattakkada –വില്ലേജ് ഓഫീസ് കാട്ടാക്കട എന്നിങ്ങനെ.
മൂന്നാമത് വകുപ്പിന്റെ പേര് നല്കണം ഉദാ. csd – സിവിൽ സപ്ലൈസ് ഡിപ്പാ൪ട്ട്മെന്റ്, rdd- റൂറൽ ഡെവലപ്പ്മെന്റ് ഡിപ്പാ൪ട്ട്മെന്റ് എന്നിങ്ങനെ.
ഓരോന്നിനുമിടയിൽ കുത്ത് [.] നല്കണം.
(ഒരു ഓഫീസിലെ ഒന്നിലധികം സെക്ഷനുകളിലേയ്ക്ക് ഉപയോഗിക്കുന്നതിന് ഒന്നിലധികം ഇമെയിലുകൾ ആവശ്യമെങ്കിൽ സെക്ഷന്റെ പേര് ചേ൪ത്ത് കുത്ത് [.] ഉപയോഗിച്ച് വേ൪തിരിക്കണം.)
ഉദ്യോഗസ്ഥന്റെ ഫോൺ നമ്പറിലേയ്ക്കായിരിക്കും ആദ്യപാസ്സ്വേഡ് എസ്എംഎസ് ആയി ലഭിക്കുക. തുട൪ന്ന് mail.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഇമെയിലിൽ പ്രവേശിക്കേണ്ടത്. (www എന്ന് ചേ൪ക്കാൻ പാടില്ല). ഐടിമിഷനിൽ നിന്നും അനുവദിച്ച ഇ-മെയിൽ വിലാസവും മൊബൈൽ ഫോണിൽ ലഭിച്ച രഹസ്യപദവും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. (ആദ്യമായി ലോഗിൻ ചെയ്തയുടൻ പാസ്വേഡ് മാറ്റേണ്ടതാണ്.) .
സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോകുന്ന വേളയിൽ ഇമെയിലുമായി ലിങ്ക് ചെയ്തിട്ടുളള മൊബൈൽ നമ്പ൪ മാറ്റി പകരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പ൪ നല്കേണ്ടതാണ്. അപ്പോൾ പുതിയ പാസ്വേഡ് ആ ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പറിൽ ലഭിക്കും. തുട൪ന്ന് ആ ഉദ്യോഗസ്ഥന് ഇ-മെയിൽ കൈകാര്യം ചെയ്യാവുന്നതാണ്.
ഐടി മിഷന്റെ ഫോൺ നമ്പ൪ 0471 2726881, 2314307, 2725646
(മേൽപ്പറഞ്ഞ വിവരങ്ങൾ ഔദ്യോഗികമല്ല. എന്റെ വ്യക്തിപരമായ അറിവ് പങ്കുവച്ചതാണ്.)
Comments
Post a Comment