December 2019 solar eclipse will be the final eclipse of the year
It will show a negative shadow of the moon
Solar eclipse won’t be visible in North America and Britain.
Solar eclipse 2019 will be visible from most of Asia including South India as well as certain parts of North/ East Africa and North/ West Australia.
ആകാശത്തെ സൂര്യനുൾപ്പെടെയുള്ള എല്ലാ ഗോളങ്ങളും, സാധാരണയായി, കിഴക്കു നിന്ന് പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതായിട്ടാണല്ലോ നമ്മുടെ ദൃശ്യാനുഭവം. ഭൂമി അതിൻറെ അച്ചുതണ്ടിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ടേക്കു തിരിയുന്നത് കൊണ്ടാണ് ഈ തോന്നൽ. എന്നാൽ, സൂര്യഗ്രഹണസമയത്തെ ചന്ദ്രൻറെ നിഴൽ കിഴക്കുനിന്നും പടിഞ്ഞാറേക്കല്ല സഞ്ചരിക്കുന്നത്. അഥവാ ഗ്രഹണമെത്തുന്നത് പടിഞ്ഞാറുനിന്നുമാണ്. എന്തുകൊണ്ടിങ്ങനെ?
ഭൂമിയിൽ വീഴുന്ന ചന്ദ്രൻറെ നിഴൽ, സ്ഥിരമായി നിൽക്കുന്ന ഒന്നായിരുന്നെങ്കിൽ, ഭൂമിയുടെ കിഴക്കോട്ടേക്കുള്ള കറക്കം മൂലം പടിഞ്ഞാറേക്കാണ് സഞ്ചരിക്കേണ്ടത്. എന്നാൽ ഇവിടെ സ്ഥിതി അതല്ല. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രൻറെ സഞ്ചാരവും പടിഞ്ഞാറുനിന്നും കിഴക്കോട്ടേക്കാണ്. അപ്പോൾ ചന്ദ്രൻറെ നിഴലും കിഴക്കോട്ടായിരിക്കുമല്ലോ സഞ്ചരിക്കുക. അതായത് ഇവിടെ രണ്ട് ചലനങ്ങളാണ് പരിഗണിക്കേണ്ടത്. ഒന്ന്, ഭൂമിയുടെ കിഴക്കോട്ടേക്കുള്ള കറക്കം. രണ്ട്, നിഴലിൻറെ കിഴക്കോട്ടേക്കുള്ള സഞ്ചാരം. കിഴക്കോട്ടു കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയും കിഴക്കോട്ടു ചലിക്കുന്ന നിഴലും തമ്മിൽ ഒരു ഓട്ടമത്സരമാണ് നടക്കുന്നത്. നിഴൽ പരാജയപ്പെട്ടാൽ നിഴൽ പുറകോട്ടു (പടിഞ്ഞാറേക്ക്) പോകുന്നതായി അനുഭവപ്പെടും. എന്നാൽ ഭൂമിയിൽ വീഴുന്ന ചന്ദ്രൻറെ നിഴലിൻറെ ഏകദേശ വേഗത സെക്കൻഡിൽ ഒരു കിലോമീറ്ററും ഭൂമിയുടെ ഏകദേശ ഭ്രമണവേഗത സെക്കൻഡിൽ അര കിലോമീറ്ററുമാണ്.അതായത് ഈ മത്സരത്തിൽ നിഴലാണ് ജയിക്കുക. അതിനാലാണ് ഗ്രഹണം പടിഞ്ഞാറുനിന്നും കിഴക്കോട്ടേക്ക് സഞ്ചരിച്ചെത്തുന്നത്.
(വേഗതകൾക്കെല്ലാം ഭൂമിയിലെ വിവിധ സ്ഥലങ്ങൾക്കനുസരിച്ച് വ്യതിയാനങ്ങളുണ്ടാവാമെങ്കിലും അ അവയൊന്നും ഇവിടെ പ്രതിപാദിച്ചിരിക്കുന്ന താരതമ്യത്തെ ബാധിക്കുന്നവയല്ല)
ഡിസംബർ 26 ലെ വലയ സൂര്യഗ്രഹണം കാണാൻ മറക്കേണ്ട. ഗ്രഹണം ആഘോഷമാക്കൂ.
Comments
Post a Comment